India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും വിജയകരമായി പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഗുവാഹാട്ടി- കൊൽക്കത്ത റൂട്ടിലായിരിക്കും സർവീസ് നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുമെന്ന് ഇന്ന് ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. നിലവിലുള്ള വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകൾക്ക് ലഭിച്ച വലിയ സ്വീകാര്യത കണക്കിലെടുത്താണ് ദീർഘദൂര യാത്രകൾക്കായി അത്യാധുനിക സൗകര്യങ്ങളോടെ സ്ലീപ്പർ പതിപ്പ് പുറത്തിറക്കുന്നത്.

ആയിരം കിലോമീറ്ററിലധികം ദൂരമുള്ള യാത്രകൾക്കായി രൂപകൽപ്പന ചെയ്ത ഈ ട്രെയിൻ വേഗതയോടൊപ്പം തന്നെ ലോകോത്തര നിലവാരത്തിലുള്ള സുഖസൗകര്യങ്ങളും യാത്രക്കാർക്ക് ഉറപ്പുനൽകുന്നു. ഗുവാഹത്തി – ഹൗറ റൂട്ടിലെ വിമാനയാത്ര നിരക്ക് ആറായിരം രൂപ മുതൽ പതിനായിരം രൂപ വരെയായിരിക്കെ, സാധാരണക്കാർക്കും ഇടത്തരക്കാർക്കും താങ്ങാനാവുന്ന നിരക്കിലാണ് വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുക. 3AC യാത്രയ്ക്ക് ഏകദേശം 2,300 രൂപയും, 2AC-ക്ക് 3,000 രൂപയും, ഫസ്റ്റ് എസിക്ക് 3,600 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ വർഷാവസാനത്തോടെ പന്ത്രണ്ടോളം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ റെയിൽവേ ശൃംഖലയുടെ ഭാഗമാകുമെന്നും അടുത്ത വർഷത്തോടെ ഇവയുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോട്ടു-നാഗ്ദ സെക്ഷനിൽ നടത്തിയ അന്തിമ ഹൈ സ്പീഡ് ട്രയലിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കാൻ ട്രെയിനിന് സാധിച്ചു. കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ (CRS) മേൽനോട്ടത്തിൽ നടന്ന പരിശോധനയിൽ ട്രെയിനിന്റെ സുരക്ഷ, ബ്രേക്കിംഗ് സംവിധാനം, വിറയൽ നിയന്ത്രണം തുടങ്ങിയവ തൃപ്തികരമാണെന്ന് കണ്ടെത്തി. ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുമ്പോഴും ഉള്ളിൽ വച്ചിരിക്കുന്ന വെള്ളം നിറച്ച ഗ്ലാസുകൾ മറിയുകയോ വെള്ളം തുളുമ്പുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ മന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് ട്രെയിനിന്റെ മികച്ച സസ്‌പെൻഷൻ സംവിധാനത്തെയും സുഗമമായ യാത്രാനുഭവത്തെയുമാണ് സൂചിപ്പിക്കുന്നത്.

പതിനാറ് കോച്ചുകളുള്ള ഈ ട്രെയിനിൽ തദ്ദേശീയമായി വികസിപ്പിച്ച ‘കവച’ സുരക്ഷാ സംവിധാനം, അത്യാധുനിക ഫയർ ഡിറ്റക്ഷൻ, സിസിടിവി നിരീക്ഷണം, ഓട്ടോമാറ്റിക് ഡോറുകൾ, പ്രത്യേക ശൗചാലയങ്ങൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് എയർ കണ്ടീഷൻഡ് കാറ്റിലെ അണുക്കളെ നശിപ്പിക്കുന്ന സംവിധാനവും ഇതിലുണ്ട്. ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും സൗകര്യപ്രദമായ രീതിയിലാണ് കോച്ചുകളുടെയും ഗോവണികളുടെയും രൂപകൽപ്പന. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഈ ട്രെയിൻ ആധുനിക സാങ്കേതിക വിദ്യയിൽ രാജ്യം കൈവരിച്ച സ്വയംപര്യാപ്തതയുടെ അടയാളം കൂടിയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

B4 Admin

Recent Posts

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

3 hours ago

രക്ഷപ്പെടാന്‍ ശ്രമിക്കവേ ശുചിമുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് പുറത്തേക്ക് വലിച്ചിഴച്ചു. സ്ത്രീ ഉള്‍പ്പെടെയുള്ള പ്രതികള്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ വലിച്ചുകീറി ഉപദ്രവിച്ചു. കളമശ്ശേരി സ്പായില്‍ യുവതി നേരിട്ടത് അതിക്രൂരപീഡനമെന്ന് ഭര്‍ത്താവ്

കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…

4 hours ago

ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു

തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…

6 hours ago

കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…

6 hours ago

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

18 hours ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

19 hours ago