പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടർ ടിവി അവതാരകൻ നടത്തിയ ദ്വയാർത്ഥ പ്രയോഗത്തിൽ സംസ്ഥാന സർക്കാരിന്റെ നിസംഗത ഗുരുതരമായ കുറ്റകൃത്യമെന്ന വിമർശനവുമായി ജവഹർ ബാൽമഞ്ച് സംസ്ഥാന ചെയർമാൻ ആനന്ദ് കണ്ണശ. ചാനൽ ലോകത്തെ ഇടത് പ്രചാരകനെ സംരക്ഷിക്കാനാണ് സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നത്. ചാനൽ അവതാരകനും റിപ്പോർട്ടർക്കുമെതിരെ സംസ്ഥാന സർക്കാർ നിയമനടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ജവഹർ ബാൽമഞ്ച് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ചാനലിനകത്തും പുറത്തും ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന അവതാരകൻ കുട്ടികളെ കുറിച്ച് പോലും ദ്വയാർത്ഥ പ്രയോഗം നടത്തിയിട്ടും സംസ്ഥാന സർക്കാരോ സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎമ്മോ മൗനം പാലിക്കുകയാണ്. പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന കുറ്റകൃത്യമായിട്ടും ചാനലിനോ റിപ്പോർട്ടർക്കോ അവതാരകനോ എതിരെ നിയമനടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ല. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് പോലീസ് ഇക്കാര്യത്തിൽ കാണിക്കുന്നത്.”- ആനന്ദ് കണ്ണശ പരിഹസിച്ചു.
സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്
കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം. ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ബാലാവകാശ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…