പ്രധാനമന്ത്രി നരേന്ദ്രമോദി, ഡൊണാൾഡ് ട്രമ്പ്
വാഷിങ്ടൺ : ഭാരതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളെ നിശിതമായി വിമർശിച്ച് പ്രമുഖ അമേരിക്കൻ സാമ്പത്തിക വിദഗ്ധനും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ റിച്ചാർഡ് വോൾഫ്. അമേരിക്കൻ നടപടികൾ ഒരു ലോകചട്ടമ്പിയുടെതിന് സമാനമാണെന്നും ഇത്തരം നീക്കങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് തന്നെ ദോഷകരമാകുമെന്നും, ബദൽ സാമ്പത്തിക ശക്തിയായി ബ്രിക്സ് കൂട്ടായ്മയുടെ വളർച്ചക്ക് ഇത് ആക്കം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യൻ മാദ്ധ്യമമായ റഷ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിച്ചാർഡ് വോൾഫ് തൻ്റെ കാഴ്ചപ്പാടുകൾ വിശദീകരിച്ചത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അത്തരമൊരു രാജ്യത്തോട് അമേരിക്ക ‘ഇത് ചെയ്യണം, അത് ചെയ്യരുത്’ എന്ന് നിർദേശിക്കുന്നത് ‘ഒരു എലി ആനയെ ഇടിക്കുന്നതിന് തുല്യമാണ്’ എന്നും വോൾഫ് ചൂണ്ടിക്കാട്ടി. അമേരിക്കൻ താരിഫ് നിയമങ്ങൾ നടപ്പാക്കി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചാൽ, ഇന്ത്യ അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ മറ്റ് ബദൽ വിപണികൾ കണ്ടെത്തും. ഇത് ബ്രിക്സ് കൂട്ടായ്മയിലെ മറ്റ് രാജ്യങ്ങളുമായി ഇന്ത്യയുടെ സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തും.
റഷ്യ തങ്ങളുടെ എണ്ണ-പ്രകൃതിവാതക ഉത്പന്നങ്ങൾ വിൽക്കാൻ മറ്റ് മാർഗങ്ങൾ കണ്ടെത്തിയത് പോലെ, ഇന്ത്യയും അമേരിക്കയിലേക്കുള്ള കയറ്റുമതി അവസാനിപ്പിച്ച് ബ്രിക്സ് രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ആത്യന്തികമായി ബ്രിക്സിനെ കൂടുതൽ കരുത്തുറ്റ ഒരു സാമ്പത്തിക ശക്തിയായി വളർത്തും. ചൈന, ഇന്ത്യ, റഷ്യ, ബ്രിക്സ് രാജ്യങ്ങൾ എന്നിവയുടെ മൊത്തം ഉത്പാദനം ആഗോള ഉത്പാദനത്തിൻ്റെ 35 ശതമാനമാണ്. എന്നാൽ, അമേരിക്ക ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 രാജ്യങ്ങളുടെ ഉത്പാദനം ആഗോള ഉത്പാദനത്തിൻ്റെ 28 ശതമാനം മാത്രമാണെന്നും റിച്ചാർഡ് വോൾഫ് ചൂണ്ടിക്കാട്ടി.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിന്റെ ഭരണകാലത്ത് നടപ്പാക്കിയ താരിഫ് നീക്കങ്ങൾ യഥാർത്ഥത്തിൽ ബ്രിക്സ് കൂട്ടായ്മയെ പരിപോഷിപ്പിക്കുകയാണ് ചെയ്തതെന്നും റിച്ചാർഡ് വോൾഫ് കൂട്ടിച്ചേർത്തു. ഈ നീക്കങ്ങൾ അമേരിക്കയുടെ താൽപര്യങ്ങൾക്ക് ഗുണകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…