India

കമ്മ്യൂണിസ്റ്റ് ഭീകരരെ തുടച്ചു നീക്കാൻ അമിത്‌ഷാ; പിണറായി വിജയൻ അടക്കമുള്ള മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി

ദില്ലി: കേരളമുൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും.ദില്ലിയിലെ വിജ്‍ഞാൻ ഭവനിലാണ് അമിത്ഷാ വിളിച്ചു ചേർത്ത ഉന്നതതല യോഗം നടക്കുന്നത്.

ഉന്നതതലയോഗത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരർ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് കൃത്യമായ ചർച്ചയും അവലോകനവും ഉണ്ടാവും എന്നാണ് ലഭിക്കുന്ന സൂചനകൾ. സായുധസേനയുടെ പ്രവർത്തനവും യോഗത്തിൽ അവലോകനം ചെയ്യും.

കേരളത്തിനു പുറമേ മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്‌ട്ര, ജാർഖണ്ഡ്, ആന്ധ്രാ പ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ, തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവർ. മുഖ്യമന്ത്രിമാർ മാത്രമല്ല സംസ്ഥാനങ്ങളിലെ ഡിജിപിമാരും ചീഫ് സെക്രട്ടറിമാരും യോഗത്തിൽ പങ്കാളികളാകുന്നുണ്ട്.

സംസ്ഥാനങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭീകരപ്രവർത്തനങ്ങളുടെ നിലവിലെ സാഹചര്യവും വികസന പദ്ധതികളുടെ പുരോഗതിയുമാണ് യോഗത്തിൽ വിശദീകരിക്കാനിരിക്കുന്നത്. മാത്രമല്ല, വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ബ്യൂറോയുടെ പ്രത്യേക വിശദീകരണവും യോഗത്തിലുണ്ടാകും.

അതേസമയം വർഷത്തിൽ രണ്ടുതവണയാണ് ഇത്തരത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ വിഷയത്തിൽ സംസ്ഥാന പ്രതിനിധികളുമായി കേന്ദ്രം ചർച്ച നടത്തി നടപടികൾ സ്വീകരിക്കുക. എന്നാൽ കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ വർഷം ചർച്ച സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തുന്ന ഈ യോഗം ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്.

B4 Admin

Recent Posts

15 പവൻ നഷ്ടപ്പെട്ടെന്ന് പരാതി: അന്വേഷണത്തിൽ കണ്ടെത്തിയത് 202 പവൻ സ്വർണം! ജയറാമും അറസ്റ്റിൽ

ഒരു സ്വർണക്കടയിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണം ഒടുവിൽ പുറത്തുകൊണ്ടുവന്നത് വൻ സ്വർണശേഖരം. പരാതിക്കാരൻ…

7 minutes ago

ഉത്തരാഖണ്ഡിൽ100 മീറ്റർ താഴ്ചയിലേക്ക് ബസ് മറിഞ്ഞ് എട്ട് മരണം, 26 പേർക്ക് പരിക്ക്: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഢ്‌വാൾ ജില്ലയിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ…

1 hour ago

ആർക്കും ഭാരതത്തിന് മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാനാകാത്തവിധം ശക്തവും പ്രാപ്തവുമായ രാഷ്ട്രമായി വളരണം, ലക്ഷ്യം ലോകത്തെ ഒന്നാം സ്ഥാനം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

ആഗോളതലത്തിൽ ആർക്കും ഭാരതത്തിന് മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയാത്തവിധം ശക്തവും പ്രാപ്തവും സ്വയംപര്യാപ്തവുമായ രാഷ്ട്രമായി ഭാരതം വളരണമെന്ന് ഉപരാഷ്ട്രപതി…

1 hour ago

പുടിനെ ജി-20യിൽ നിന്ന് മാറ്റിനിർത്താനാകുമോ? ബ്രിട്ടന് മുന്നറിയിപ്പുമായി റഷ്യ; നയതന്ത്ര പോര് മുറുകുന്നു

ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പങ്കാളിത്തം തടയാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മോസ്‌കോ. പുടിന് ഉച്ചകോടിയിൽ…

2 hours ago

ഈദ് മിലൻ സംഗമത്തിന്റെ മറവിൽ നിരോധിത JKLF പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചനയെന്ന് ആരോപണം: രണ്ട് പ്രതികൾക്കും ജാമ്യമില്ലെന്ന് ജമ്മു കശ്മീർ ഹൈക്കോടതി

നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…

3 hours ago

ചൈനീസ് ചാരപ്രവർത്തന ആശങ്കകൾക്കിടെ നിർണായക നീക്കം: എഐ സാങ്കേതികവിദ്യയുടെയും വിതരണശൃംഖലയുടെയും സുരക്ഷയ്ക്ക് ഭാരതവും അമേരിക്കയും ഉൾപ്പെടെ 10 രാജ്യങ്ങൾ കൈകോർത്തു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…

3 hours ago