ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിൽ കോൺഗ്രസ് ക്യാമ്പിൽ അങ്കലാപ്പ്. ജൂനിയർ എൻടിആറുമായി ഉൾപ്പെടെ കൂടിക്കാഴ്ച നടത്തിയ അമിത് ഷായുടെ നീക്കം പ്രാദേശിക മാദ്ധ്യമങ്ങൾ ആഘോഷമാക്കി. മുനുഗോഡെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമിത് ഷാ നേരിട്ട് സംസ്ഥാനത്ത് എത്തിയതോടെ ബിജെപി പ്രവർത്തകർ ഇരട്ടി ആവേശത്തിലാണ്. എന്നാൽ അമിത് ഷായുടെ സന്ദർശനം കോൺഗ്രസ് ഹൈക്കമാൻഡിനെ ആശങ്കയിൽ ആക്കിയെന്നാണ് റിപ്പോർട്ടുകൾ.
തെലങ്കാനയിൽ നിന്നുളള നേതാക്കളെ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡൽഹിയിലേക്ക് കൂടിക്കാഴ്ചയ്‌ക്ക് വിളിച്ചു. തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രെവന്ത് റെഡ്ഡിയുമായുളള നേതാക്കളുടെ അഭിപ്രായ ഭിന്നത പരിഹരിക്കുന്നതുൾപ്പെടെയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. രെവന്ത് റെഡ്ഡിയുടെ പ്രവർത്തനശൈലിയെ വിമർശിച്ച് പലരും രംഗത്തെത്തിയിരുന്നു.
കോൺഗ്രസ് എംഎൽഎ ആയിരുന്ന കോമാത്തി റെഡ്ഡി രാജഗോപാൽ റെഡ്ഡി രാജിവെച്ച് ബിജെപിയിലെത്തിയതോടെയാണ് മുനുഗോഡെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ ദിവസം ചൗട്ടുപാൽ മണ്ഡൽ പ്രജാ പരിഷദ് പ്രസിഡന്റ് തദൂരി വെങ്കട്ട് റെഡ്ഡിയും ബിജെപിയിൽ ചേർന്നിരുന്നു. നൂറു കണക്കിന് അനുയായികൾക്കൊപ്പമുളള ഈ മാറ്റം ടിആർഎസിന് വൻ തിരിച്ചടിയാണ്.
തിങ്കളാഴ്ച വൈകിട്ട് നേതാക്കൾ ഡൽഹിയിലെ മറ്റ് മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമാകും പ്രിയങ്ക ഇവരെ കാണുക. അമിത് ഷായുടെ പ്രചാരണങ്ങൾക്ക് തെലങ്കാനയിലെങ്ങും വലിയ ആവേശമാണ് കാണുന്നത്. ഇതുൾപ്പെടെയുളള ഘടകങ്ങളാണ് കോൺഗ്രസിനെ സംസ്ഥാനത്തെ പ്രശ്‌നങ്ങളിൽ അടിയന്തിര ഇടപെടലിന് പ്രേരിപ്പിച്ചത്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…