ടോക്കിയോ: ചൈനയ്ക്കെതിരെ സൈനിക നയം സമ്പൂർണ്ണമായി മാറ്റിക്കൊണ്ട് ജപ്പാന്റെ കനത്ത മുന്നറിയിപ്പ്. പസഫിക്കിലെ ചൈനയുടെ വെല്ലുവിളി നേരിടാൻ 1000 ദീർഘ ദൂര മിസൈലുകളെന്ന അമ്പരപ്പിക്കുന്ന തയ്യാറെടുപ്പാണ് ജപ്പാൻ നടത്തുന്നത്. ഒപ്പം എല്ലാ ദ്വീപുകളേയും മിസൈൽ കവചമാക്കിയെന്നാണ് പ്രതിരോധ വിദഗ്ധർ നൽകുന്ന സൂചന.
സമീപകാലത്ത് സെൻകാകൂ ദ്വീപിനെ ലക്ഷ്യമാക്കിയുള്ള ചൈനയുടെ നീക്കം ജപ്പാനെ ചൊടിപ്പിച്ചിരുന്നു. കൂടാതെ ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി ജോ ബൈഡൻ ടോക്കിയോവിലെത്തിയ ദിവസം ജപ്പാൻ അതിർത്തിവരെ ചൈനയുടെ വിമാനം പറന്നതിലുള്ള അമർഷവും ജപ്പാൻ രേഖപ്പെടുത്തിയിരുന്നു. തായ്വാനെതിരെ പടയൊരുക്കം നടത്തുന്ന ചൈനയ്ക്കെതിരെ അതീവ ജാഗ്രതയാണ് ക്വാഡ് സഖ്യം പുലർത്തുന്നത്.
രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിന് ശേഷം ജപ്പാൻ തങ്ങളുടെ സൈനിക മേഖലയിൽ ഇതുപോലൊരു തയ്യാറെടുപ്പ് നടത്തുന്നത് ആദ്യമായിട്ടാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടി. ക്വാഡ് സഖ്യത്തിന്റെ ഭാഗമായതോടെ അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നാവികപ്പട പസഫിക്കിൽ അണിനിരന്നതോടെയാണ് ജപ്പാൻ സൈനിക നയ ത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയത്.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…