Categories: FeaturedIndiapolitics

കശ്മീരിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ പാക്കിസ്ഥാൻ : നുഴഞ്ഞു കയറ്റക്കാരെ കൊന്നൊടുക്കുമെന്ന് അമിത് ഷാ

ശ്രീനഗർ :പാകിസ്ഥാൻ പിന്തുണയോടെ കശ്മീരിലേക്ക് ഭീകരർ നുഴഞ്ഞുകയറാൻ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പാക് അധീന കശ്മീരിലെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന വിഘടനവാദി സംഘടന അതിര്‍ത്തിയിലേയ്ക്ക് റാലി സംഘടിപ്പിക്കുന്നുണ്ട്. ഇത് മറയാക്കി അതിര്‍ത്തിയിലേയ്ക്ക് നുഴഞ്ഞു കയറ്റക്കാരെ എത്തിക്കാനാണ് പാകിസ്ഥാന്‍റെ നീക്കം.

പാക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കരുതെന്നും, ഇന്ത്യ അതിനെ ഇസ്ലാമിക ഭീകരവാദമായി കണക്കാക്കുമെന്നും ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഈ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് റാലി സംഘടിപ്പിക്കുന്നത്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ആണ് റാലിയുടെ ബുദ്ധികേന്ദ്രം എന്നാണ് വിവരം. ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ തലവൻ റഫീഖ് ദാറാണ് റാലിയുടെ തലവൻ.

നിയന്ത്രണ രേഖ കടക്കുമെന്നാണ് സംഘടനയുടെ ആഹ്വാനമെങ്കിലും ഇവരെ ചകോത്തിയിൽ തടയുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഇമ്രാൻ ഖാന്‍റെ മോഹം സ്വപ്നത്തിൽ മാത്രം യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. അതിർത്തി കടന്നെത്തുന്ന ഒരു ഭീകരനും ജീവനോടെ മടങ്ങിപ്പോകില്ലെന്ന മുന്നറിയിപ്പും അമിത് ഷാ നൽകി.

രഹസ്യാന്വേഷണ സംഘത്തിന്‍റെ മുന്നറിയിപ്പ് ലഭിച്ചതിനുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിർത്തി പ്രദേശങ്ങളിലെ സുരക്ഷ ശക്തമാക്കി. എന്തും നേരിടാനുള്ള ഒരുക്കത്തിലാണ് കര-വ്യോമ സേനകളിപ്പോള്‍.

B4 Admin

Recent Posts

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

46 minutes ago

സുപ്രധാന മുന്നേറ്റം. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണ

ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…

1 hour ago

ഏകധ്രുവ ലോകക്രമത്തിനെതിരെ ഭാരതം. ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്

ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…

2 hours ago

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

15 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

16 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

17 hours ago