India

മുൻഗണന നൽകേണ്ടത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക്; വെല്ലുവിളികളെ നേരിടാൻ ഡിജിപിമാർ അതീവ ജാഗ്രത പുലർത്തണം: അമിത് ഷാ

ദില്ലി: എപ്പോഴും മുൻഗണന നൽകേണ്ടത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദ്വിദിന ദേശീയ സുരക്ഷാ സമ്മേളനത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിക്കടത്ത് ഉൾപ്പെടെ രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു. സൈബർ തട്ടിപ്പുകളും, അതിർത്തി മേഖലകളിലെ ജനസംഖ്യാപരമായ മാറ്റങ്ങളും മുഖ്യ ചർച്ച വിഷയമായിരുന്നു. ദില്ലിയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്) ഒഴികെയുള്ളവരാണ് പങ്കെടുത്തത്.

സംസ്ഥാനങ്ങളുടെ സാങ്കേതികപരമായ എല്ലാ കാര്യങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടത് അതത് സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തരമന്ത്രി അടിവരയിട്ട് പറഞ്ഞു. പ്രത്യേകിച്ച് അതിർത്തി ജില്ലകളിലെ വിഷയങ്ങൾ ഡിജിപിമാർ പ്രത്യേകം ശ്രദ്ധിക്കണം.

2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് കൂടുതൽ പ്രധാന്യം നൽകി, രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. നിരവധി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തി. സംസ്ഥാനങ്ങളുമായുള്ള ഏകോപനം വർധിപ്പിച്ചു. ബജറ്റ് വിഹിതം വർധിപ്പിക്കുകയും സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താൻ നാം 5ജി സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. സാങ്കേതികതക്കൊപ്പം, മനുഷ്യബുദ്ധിയുടെ ഉപയോഗത്തിനും ഊന്നൽ നൽകാൻ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

admin

Recent Posts

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

6 mins ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

1 hour ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

2 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

2 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

2 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

2 hours ago