India

അമിത് ഷായും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയും ഓഗസ്ത് 7ന് കൂടിക്കാഴ്ച നടത്തും: അനധികൃത കുടിയേറ്റം ചർച്ചയാകും

ദില്ലി- ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദ്ദുസ്സമാൻ ഖാനും ഓഗസ്ത് ഏഴിന് ദില്ലിയിൽ കുടിക്കാഴ്ച നടത്തും. അനധികൃത കുടിയേറ്റക്കാരുടെ പ്രശ്‌നം ഇന്ത്യ ഉന്നയിക്കും. ആസാമിലെ ദേശീയ പൗരന്മാരുടെ രജിസ്റ്ററിൽ നിന്നും 40 ലക്ഷത്തോളം പേരെ ഒഴിവാക്കിയതിന് ശേഷം അയൽരാജ്യവുമായി നാടുകടത്തൽ കരാറിൽ ഏർപ്പെടാൻ ഇന്ത്യ താല്‍പര്യപ്പെടുന്നുണ്ട്.

അമിത് ഷാ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയുമായി ആറ് റൗണ്ട് ചർച്ചകൾ നടത്താനാണ് സാധ്യത.അതിർത്തി കടന്നുളള കളളക്കടത്ത്,വ്യാജ ഇന്ത്യൻ കറൻസി, ഇന്ത്യൻ വിമത ഗ്രൂപ്പുകൾ, റോഹിംഗ്യൻ അഭയാർത്ഥികൾ എന്നിവയും ചർച്ച ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളിലും പൊതു തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള ആദ്യ ഉഭയകക്ഷി ചർച്ചയാണിത്. ഇസ്ലാമിക് സ്റ്റേറ്റ് , അൽഖ്വയ്ദ തുടങ്ങിയ ആഗോള തീവ്രവാദ ഗ്രൂപ്പുകൾ ഉയർത്തുന്ന ഭീഷണി കണക്കിലെടുത്ത് അടുത്തിടെ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന ബോംബാക്രമണങ്ങളെ കുറിച്ച് കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രിമാര്‍ ചര്‍ച്ച ചെയ്യും.

അല്‍ഖ്വയ്ദയുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബംഗ്ലാദേശിലെ ജമാ അത്ത് ഉൽ മുജാഹുദ്ദീൻ പോലുളള ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കാൻ അമിത് ഷാ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയോട് അഭ്യർത്ഥിക്കും. അതിർത്തി സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ,ത്രിപുര. അസം എന്നിവിടങ്ങളിൽ നിന്നുളള യുവാക്കളെ സോഷ്യൽ മീഡിയയിലൂടെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതിന് ചില ഗ്രൂപ്പുകളെ ആഭ്യന്തരമന്ത്രാലയം അടുത്തിടെ വിലക്കിയിരുന്നു.

മുൻ ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് കഴിഞ്ഞ വർഷം ധാക്ക സന്ദർശന വേളയിൽ ഉദ്ഘാടനം ചെയ്ത ധാക്കയിലെ സംയോജിത അത്യാധുനിക ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രത്തിന്‍റെ അവസ്ഥ ഇരു നേതാക്കളും ചർച്ച ചെയ്യും

B4 Admin

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

6 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

7 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

20 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

20 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

24 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 day ago