India

‘അയോദ്ധ്യയിലെ സർവകലാശാലയ്‌ക്കും ശ്രീരാമന്റെ പേര് തന്നെ നൽകും’; രാമക്ഷേത്ര നിർമ്മാണം തടയാൻ ധൈര്യമുള്ളവരുണ്ടെങ്കിൽ കാണട്ടെ എന്നും അമിത് ഷാ

ലക്നൗ: യുപിയിൽ പുതുതായി ആരംഭിക്കുന്ന വിമാനത്താവളത്തിന് മാത്രമല്ല അയോദ്ധ്യയിലെ സർവകലാശാലയ്‌ക്കും ശ്രീരാമന്റെ പേര് തന്നെ നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലികളിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ന് അയോദ്ധ്യയിലെത്തിയത്.

‘മുൻ എസ്പി, ബിഎസ്പി സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും യോഗി ആദിത്യനാഥ് സർക്കാരും വിശ്വാസത്തിന്റെ അഭിമാനം പുനഃസ്ഥാപിച്ചു. കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവരെ മറക്കരുത്.ഈ ക്ഷേത്രനിർമ്മാണം നിർത്താൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ധൈര്യമുള്ളവരുണ്ടെങ്കിൽ തടഞ്ഞ് നോക്കൂ , കാണട്ടെ . അത് തടയാൻ ആർക്കും ധൈര്യമില്ല. അയോദ്ധ്യയിലെ ഒരു സർവകലാശാലയ്‌ക്കും നിർദ്ദിഷ്ട അന്താരാഷ്‌ട്ര വിമാനത്താവളത്തിനും ശ്രീരാമന്റെ പേര് നൽകും. എന്തുകൊണ്ടാണ് രാം ലല്ലയ്‌ക്ക് ഇതുവരെ ഒരു ക്ഷേത്രമൊരുങ്ങാത്തതെന്ന് ചിന്തിക്കണം. ആരാണ് ഇതുവരെയുള്ള നിർമാണം തടഞ്ഞത്? ആരാണ് രാമനവമി ആഘോഷങ്ങൾ തടഞ്ഞത്? ആരാണ് ദീപോത്സവം തടഞ്ഞത്? ഇതൊക്കെ ഓരോരുത്തരും ആലോചിക്കണം’- അദ്ദേഹം പറഞ്ഞു.

അതേസമയം രാമക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര മേധാവി നൃത്യ ഗോപാൽ ദാസിനൊപ്പം അമിത് ഷാ അയോദ്ധ്യയിലെ മറ്റ് വികസന പദ്ധതികളും അവലോകനം ചെയ്തു.

B4 Admin

Share
Published by
B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

5 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

5 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

6 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

14 hours ago