ദില്ലി: ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിപക്ഷത്തിനെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതിക്ക് ഈ മൺസൂൺ കാല പാർലമെന്റ് സമ്മേളനം പുതിയ മാനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഫോൺ ചോർത്തൽ വിവാദം മാത്രം ചർച്ചയാക്കുന്നതിലൂടെ ലോക വേദിയിൽ ഇന്ത്യയെ അപമാനിക്കാനും വികസന പാത പാളം തെറ്റിക്കുകയും ചെയ്യാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കൃഷിക്കാർ, ചെറുപ്പക്കാർ, സ്ത്രീകൾ, സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമത്തിനായുള്ള പ്രധാന ബില്ലുകൾ ചർച്ചയ്ക്ക് എടുക്കുന്നുണ്ട്. നിലവിലെ പാർലമെന്റ് സമ്മേളനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ട്. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നതിൽ കോൺഗ്രസുകാർക്ക് നല്ല മുൻകാല അനുഭവമുണ്ട്, പാർലമെന്റിൽ വരുന്ന പുരോഗമനപരമായ എന്തും പാളം തെറ്റിക്കാൻ അവർ നിരന്തരം ശ്രമിക്കുന്നു, അദ്ദേഹം പറഞ്ഞു നിർത്തി .
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…