actor-shammi-thilakan-not-expelled-from-amma
കൊച്ചി: ഞയറാഴ്ച്ച നടന്ന സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച നടന്‍ ഷമ്മി തിലകനെതിരെ നടപടിയെടുക്കുമെന്ന് റിപ്പോർട്ട്. ഈ വിഷയത്തെ കുറിച്ച് അടുത്ത അമ്മ എക്‌സിക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്ന് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി.
ജനറല്‍ ബോഡി യോഗത്തിനിടെ നടന്ന ചര്‍ച്ചകള്‍ ഷമ്മി തിലകന്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇത് കണ്ടതിനെ തുടർന്ന് മറ്റൊരു താരം സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് അംഗങ്ങളില്‍ ചിലര്‍ ഷമ്മിക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ടത്. കുടുതല്‍ അംഗങ്ങള്‍ രംഗത്തുവന്നതോടെ അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അതേസമയം മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ഉടന്‍ നടപടിവേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ഷമ്മി തിലകന്റെ നടപടിയില്‍ ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡി യോഗം താക്കീത് ചെയ്തിരുന്നു. നടപടി വേണമെന്ന് കൂടുതല്‍ പേര്‍ രംഗത്തുവന്നതോടെ അടുത്ത എക്‌സിക്യുട്ടീവ് യോഗത്തില്‍ നടനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…