Kerala

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശം! ശ്രീജിത്ത് രവിക്കെതിരെ നടപടിയെടുക്കാനൊരുങ്ങി അമ്മ, സംഘടന തലത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി മോഹന്‍ലാൽ

കൊച്ചി: കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശം നടത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്കെതിരെ നടപടിയെടുക്കാനൊരുങ്ങി അമ്മ. താരസംഘടനയുടെ പ്രസിഡന്റ് മോഹലാല്‍ സംഘടന തലത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

സംവഭത്തില്‍ തൃശൂര്‍ വെസ്റ്റ് പോലീസാണ് ശ്രീജിത്ത് രവിക്കെതിരെ പോക്‌സോ കേസെടുത്തത്. രണ്ട് ദിവസം മുന്നെ തൃശുരിലെ പാര്‍ക്കിന് അടുത്ത് വെച്ചാണ് പരാതിക്കിടയായ സംഭവം ഉണ്ടായത്. കുട്ടികള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. 14, 9 വയസുള്ള കുട്ടികള്‍ക്ക് മുന്നിലായിരുന്നു നഗ്നതാ പ്രദര്‍ശനം ശ്രീജിത്ത് രവി നടത്തിയത്.

രണ്ടാം തവണയാണ് ഇയാള്‍ സമാന കേസില്‍ അറസ്റ്റിലാകുന്നത്. 2017-ല്‍ പാലക്കാടുവെച്ചായിരുന്നു ആദ്യ കേസിലേക്ക് നയിച്ച സംഭവം ഉണ്ടായത് തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമാണ് അതുകൊണ്ട് നടപടിയിലേക്ക് പോകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ദിവസങ്ങള്‍ക്ക് മുന്നെ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും ഇത് വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് പരാതി നല്‍കിയതെന്ന് കുട്ടികളുടെ കുടുംബം പറയുന്നു.

 

admin

Recent Posts

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

5 mins ago

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…

1 hour ago

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?

1 hour ago

അവിടെ എല്ലാം വ്യാജം !തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടും! എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്

ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…

1 hour ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

2 hours ago