Monday, April 29, 2024
spot_img

ഇനി ജയകൃഷ്ണന്റെ വരവിനായുള്ള കാത്തിരിപ്പ് : ഉണ്ണി മുകുന്ദൻ ചിത്രം ‘മേപ്പടിയാന്റെ’ ട്രെയ്‌ലർ പുറത്ത്

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം മേപ്പടിയാന്റെ ട്രെയിലർ പുറത്ത്. നവാഗതനായ വിഷ്‍ണു മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ തീർത്തും വിസ്‌മയിപ്പിക്കുന്ന ട്രെയ്‌ലർ പുറത്തവിട്ടിരിക്കുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷമാണു മേപ്പടിയാൻ ജനുവരിയിൽ എത്തുന്നത്.

നേരത്തെ ചെയ്യ്തിരുന്ന ആക്ഷൻ പരിവേഷങ്ങളുള്ള കഥാപാത്രങ്ങളിൽ നിന്നും മാറി നാടൻ ലുക്കിലാണ് ഉണ്ണി എത്തിയിരിക്കുന്നത്. തീർത്തും ഒരു കുടുംബ ചിത്രമാണിതെന്ന് വ്യക്തമാക്കുന്നതാണ് ട്രെയ്‌ലർ. അതിനാൽ തീർച്ചയായും കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുന്ന ചിത്രം ആയിരിക്കും മേപ്പടിയാൻ. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ഒരു ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതെങ്കിലും പതിവ് തെറ്റിക്കാതെ അതീവ ലുക്കിലാണ് ഇത്തവണത്തേയും വരവ്.

മാത്രമല്ല ചിത്രത്തിലെ ജയകൃഷ്‍ണന്‍ എന്ന നായക കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കൂട്ടി മേക്കോവര്‍ നടത്തിയിരുന്നു ഉണ്ണി. പുതിയ ഭാവത്തിലും രൂപത്തിലുമുള്ള ഉണ്ണി മുകുന്ദനെ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ഉണ്ണിമുകുന്ദന്റെ കരിയറിലെ വഴിതിരിവും ഒരു ഹിറ്റ് ആയി മാറും ഈ ചിത്രമെന്ന് നിസംശയം പറയാൻ സാധിക്കുന്ന ട്രെയ്‌ലർ. നാടൻ വേഷം ഇത്രയും ചേരുന്ന നടൻ ഉണ്ണിയാണെന്നൊക്കെയാണ് ആരാധകരുടെ കമന്റ്. ട്രൈലെർ മിന്നിച്ചു… ഉണ്ണിയേട്ടനെ പ്രേക്ഷകർ എങ്ങനെ കാണാൻ ആഗ്രഹിച്ചുവോ അതുപോലെത്തെ ഒരു നല്ല സിനിമ ആയിരിക്കും എന്ന് ട്രെയ്‌ലർ കണ്ടപ്പോൾ ഉറപ്പായി എന്നിങ്ങനെ നിരവധി കമന്റുകളാണ് എത്തുന്നത്.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രവുമാണിത്. അഞ്ജു കുര്യന്‍ ആണ് നായിക. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജി ഷൈജു. 2022 ജനുവരി 14ന് തിയറ്ററുകളിലെത്തും. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സ് ആണ് വിതരണം.

Related Articles

Latest Articles