Categories: Kerala

അമൃത വർഷം 66: 100പേർക്ക് 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അറുപത്തിയാറാം ജന്മദിനം പ്രമാണിച്ച് ഗ്രാമീണ മേഖലയിലെ സുസ്ഥിര വികസനത്തിന് പ്രയോജനപ്പെടുന്ന ഗവേഷണം നടത്തുന്ന നൂറുപേർക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപവരെ സ്കോളർപ്പിപ്പ് നൽകുമെന്ന് ആശ്രമം അധികൃതർ അറിയിച്ചു. ഏതുരാജ്യത്തുള്ളവർക്കും ഇ ഫോർ ലൈഫ് എന്ന സ്കോളർഷിപ്പിന് അർഹതയുണ്ട്. ഇതിനായി അമൃത സ്‌കൂൾ ഒഫ് സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് എന്ന സ്ഥാപനം തുടങ്ങും. ഇതിലൂടെ അർഹരെ കണ്ടെത്തി ഉപകാരപ്രദമായ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം .

പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ബലിയര്‍പ്പിച്ച 40 സി. ആർ. പി. എഫ് ഭടൻമാരുടെ ആശ്രിതർക്ക് ജൻമദിനാഘോഷ ചടങ്ങിൽ അഞ്ചു ലക്ഷം രൂപ വീതം കൈമാറും.ഈ വർഷം ഉണ്ടായ പ്രളയത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട 120 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകും .കേരളത്തിന് വേണ്ടി സാങ്കേതിക വിദ്യാ സഹായ കേന്ദ്രം ആരംഭിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമായി യോജിച്ച് അമൃതപുരി കാമ്പസിൽ ടെക്‌നോളജി എനേബിളിംഗ് സെന്ററിന് നാളത്തെ ചടങ്ങിൽ തുടക്കം കുറിക്കും. നൂറ് ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകും.

B4 Admin

Recent Posts

റാഞ്ചിയിൽ പുതിയ വീടൊരുക്കാൻ എം.എസ്. ധോണി: സാംബോ ഹില്ലിൽ രണ്ട് ഏക്കറോളം സ്ഥലത്ത് നിർമ്മാണം!

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി ജന്മനാടായ റാഞ്ചിയിൽ പുതിയ വീട് നിർമ്മിക്കാനുള്ള ഒരുക്കങ്ങളിലെന്ന് റിപ്പോർട്ടുകൾ. നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ…

1 hour ago

എയർ ഇന്ത്യയിൽ വൻ അഴിച്ചുപണി: 30,000 ജീവനക്കാരുടെ ഘടന പുനഃപരിശോധിക്കുന്നു!

വ്യോമയാന മേഖലയിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ചെലവുകൾ നിയന്ത്രിക്കാനുമായി വൻ മാറ്റങ്ങൾക്കൊരുങ്ങി എയർ ഇന്ത്യ. ഏകദേശം 30,000 ജീവനക്കാരുള്ള സ്ഥാപനത്തിന്റെ…

2 hours ago

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അമിത് ഷായുടെ ആശംസ: അധർമ്മത്തെ നശിപ്പിക്കുന്ന മുരുകന്റെ വിജയവേലിന് സ്തുതിയർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചതിനെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ മുരുകന്റെ വിജയവേൽ…

12 hours ago

പാക് ഭീകരശൃംഖലകളിൽ സ്ത്രീകളുടെ പങ്ക് വ്യാപിക്കുന്നു: ആയുധക്കടത്ത് മുതൽ സാമ്പത്തിക സഹായവും ഓൺലൈൻ റിക്രൂട്ട്മെന്റും വരെ

പാകിസ്ഥാൻ ബന്ധമുള്ള ഭീകരസംഘടനകൾ ഇന്ത്യയിലെ പ്രവർത്തനശൃംഖലകൾ നിലനിർത്താൻ സ്ത്രീകളെ കൂടുതൽ ഉപയോഗിക്കുന്നതായി സുരക്ഷാ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 2005ൽ കശ്മീരിലെ ആദ്യ…

14 hours ago

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം തെളിഞ്ഞു: ചരിത്രനിമിഷത്തിന് സാക്ഷികളായി ഭക്തർ, ആഘോഷവും വികാരനിർഭരമായ പ്രതികരണങ്ങളും

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിച്ചതോടെ ഭക്തർക്കിടയിൽ വലിയ ആവേശവും സന്തോഷവും. ദീപം തെളിയിക്കണമെന്ന വിഷയത്തിൽ നിയമപരമായ പോരാട്ടങ്ങളും…

14 hours ago

കൊല്ലൂരിൽ ക്ഷേത്രദർശൻ ദേവീവൈഭവ് 2027: ജനുവരി 10 മുതൽ മൂന്ന് ദിവസം ആത്മീയ–സാംസ്കാരിക ആഘോഷങ്ങൾ

കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ ക്ഷേത്രദർശൻ സംഘടിപ്പിക്കുന്ന ദേവീവൈഭവ് 2027 ജനുവരി 10, 11, 12 തീയതികളിൽ നടക്കും.…

19 hours ago