amitsha
ദില്ലി: കശ്മീരിൽ നടക്കുന്ന പണ്ഡിറ്റ് വംശജരുടെ കൂട്ടക്കൊലയില്‍ വൻപ്രതിഷേധം ഉയരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ കശ്മീരി പണ്ഡിറ്റ് വംശജയും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് താഴ്‌വരയില്‍ പ്രതിഷേധം രൂക്ഷമായി ഉയരുന്നത്.
കശ്മീരിലെ പരിതസ്ഥിതികള്‍ പ്രമാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി വെള്ളിയാഴ്ച ഉന്നതതല യോഗം ചേരുമെന്ന് റിപ്പോർട്ടുകൾ. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗും യോഗത്തില്‍ പങ്കെടുക്കും എന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
കശ്മീരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ടാര്‍ഗറ്റ് ചെയ്ത് കൊല്ലപ്പെട്ട രണ്ടാമത്തെ ഇരയാണ് അദ്ധ്യാപികയായ രജനി ബാല. മെയ് മാസത്തില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ ആളാണ് ഇവർ. ഈ മാസത്തില്‍ തന്നെ കശ്മീരി പണ്ഡിറ്റായ രാഹുല്‍ ഭട്ട്, അമ്റീന്‍ ഭട്ട് എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ഇതു കൂടാതെ, പോലീസുകാരായ 3 ഉദ്യോഗസ്ഥരും നാലു പൗരന്മാരും ആക്രമണത്തില്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബേക്കൽ ഫെസ്റ്റ് എന്ന പരിപാടിയിൽ സ്വയം വേടൻ എന്ന് വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ സംഗീത പരിപാടിയിൽ ഉണ്ടായ…
2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡിഷണൽ സെഷൻസ്…
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…
ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…
ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…
ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…