പ്രധാനമന്ത്രി നരേന്ദ്രമോദിയും മോഹൻലാലും
ദില്ലി : രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. . “മികവിന്റേയും വൈവിധ്യത്തിന്റേയും പ്രതീകമാണ് മോഹൻലാലെന്നും പതിറ്റാണ്ടുകൾ നീണ്ട തന്റെ സമ്പന്നമായ കലാജീവിതംകൊണ്ട് മലയാള സിനിമയുടേയും നാടകവേദിയുടേയും വഴികാട്ടിയായി അദ്ദേഹം നിലകൊള്ളുന്നുവെന്നും അദ്ദേഹം എക്സി’ൽ കുറിച്ചു.
മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹൻലാൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സിനിമാപരമായ മികവ് ഏറെ പ്രചോദനം നൽകുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മോഹൻലാലിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് തുടർന്നുമുള്ള പ്രചോദനമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുശേഷം** രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി സ്വന്തമാക്കുന്ന മലയാളിയാണ് മോഹൻലാൽ. 1969-ൽ ആദ്യമായി ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയത് നടി ദേവിക റാണി ആയിരുന്നു. കഴിഞ്ഞ വർഷത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു.
സെപ്റ്റംബർ 23-ന് ദില്ലിയിൽ നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ വെച്ച് മോഹൻലാലിന് പുരസ്കാരം സമ്മാനിക്കും. പുരസ്കാര വിവരം പുറത്തുവന്നതിനുശേഷം സിനിമാ-സാംസ്കാരിക മേഖലകളിൽ നിന്നും വിവിധ രാഷ്ട്രീയ നേതാക്കളിൽ നിന്നും നിരവധിപ്പേർ മോഹൻലാലിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…