Kerala

കണ്ണൂരിൽ പട്ടാപ്പകൽ പന്ത്രണ്ടുകാരിയെ കടയിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഘത്തിൽ നിന്ന് രക്ഷനേടാൻ സഹായകമായത് തൂക്കിയിട്ട വാഴക്കുല, കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

കണ്ണൂർ: പട്ടാപകൽ പന്ത്രണ്ടുകാരി തട്ടിക്കൊണ്ടുപോകാൻ ശ്രമം. കണ്ണൂർ പരിയാരത്ത് ചെറുതാഴം കളപ്പുറത്താണ് സംഭവം. കടയിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ കാറിലെത്തിയ രണ്ടംഗസംഘമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മുത്തച്ഛൻ നടത്തുന്ന കടയിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്.

സംഭവസമയം കുട്ടിയുടെ മുത്തച്ഛൻ കടയിൽ ഇല്ലായിരുന്നു. ഗ്രേ കളർ കാറിലെത്തിയവർ സിഗരറ്റ് ചോദിച്ചാണ് കടയിലേക്ക് വന്നത്. ഇല്ലെന്ന് പറഞ്ഞപ്പോൾ മടങ്ങിപ്പോവുകയും, വീണ്ടും തിരികെ വന്ന് മിഠായി ആവശ്യപ്പെടുകയുമായിരുന്നു. കുട്ടി മിഠായി എടുത്ത് കൊടുത്ത ഉടനെ, കുട്ടിയുടെ കൈകൾ പിടിച്ച് കാറിനുള്ളിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ മറുകൈ കൊണ്ട് കടയിൽ തൂക്കിയിട്ടിരുന്ന പഴക്കുലയിൽ ബലമായി പിടിച്ച് നിൽക്കാനാണ് കുട്ടി ശ്രമിച്ചത്. ഈ സമയം വഴിയിലൂടെ വാഹനത്തിൽ മറ്റാരോ വരുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഇവർ പെൺകുട്ടിയെ വിട്ട് കാറിൽ കയറി പോവുകയായിരുന്നു. ഉടനെ തന്നെ കുട്ടി വീട്ടിലെത്തി വീട്ടുകാരോട് വിവരം പറഞ്ഞു. തുടർന്ന് സ്‌റ്റേഷനിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

admin

Recent Posts

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

19 mins ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

32 mins ago

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഭരണത്തുടര്‍ച്ച| അരുണാചലില്‍ ബിജെപി

അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ഭരണം നേടി. അറുപതു സീററുകളുള്ള അരുണാചലില്‍ 46 സീറ്റില്‍ ബിജെപി വിജയിച്ചു. സിക്കിം…

1 hour ago

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…

3 hours ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം പോയ ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…

3 hours ago