Kerala

ആനക്ക് ഒരു വിഷുകൈനീട്ടം! കൊമ്പില്ലാകൊമ്പന് ലഭിച്ചത് 2 കൃത്രിമകൊമ്പുകൾ

തൃശൂർ: ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണന് വിഷുകൈനീട്ടമായി ലഭിച്ചത് 2 കൃത്രിമകൊമ്പുകൾ. കൊമ്പിലാകൊമ്പന്മാർ എന്ന് പറയപ്പെടുന്ന മോഴ വിഭാഗത്തിൽ പെട്ട ആനയാണ് ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണൻ. കൊമ്പില്ലാത്തതുകൊണ്ട് തന്നെ മാറ്റിനിർത്തപ്പെട്ട ബാലകൃഷ്ണന്, കായകുളം സ്വദേശിനിയും ഗുരുവായൂരപ്പന്റെ ഭക്തയുമായ സൂര്യയാണ് നാല്പതിനായിരം രൂപ വിലവരുന്ന കൃത്രിമകൊമ്പുകൾ സ്‌പോൺസർ ചെയ്തത്.

ഏപ്രിൽ 14 ന് വൈകുന്നേരം 4 .30 നു പുന്നത്തൂർ കോട്ടയിൽ വെച്ച് നടന്ന ചടങ്ങിൽ സൂര്യയുടെ അഭാവത്തിൽ ആനപ്രേമിയായ വിഷ്ണു ദത്ത് മേനോൻ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിനയന് കൊമ്പുകൾ കൈമാറി. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മായാദേവി, മാനേജർ ലെജുമോൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വർഷങ്ങളായി കെട്ടുംന്തറിയിൽ നിന്നും അഴിക്കാതെ നിന്നിരുന്ന ആന ആയിരുന്നു ബാലകൃഷ്ണൻ. 6 വർഷം മുൻപ് സുമലാൽ എന്ന ആനക്കാരൻ ചുമതല ഏറ്റെടുത്തതിനു ശേഷമാണ് പൂരപ്പറമ്പുകളിലേക്ക് ബാലകൃഷ്ണന്റെ തിരിച്ചുവരവ് ഉണ്ടായത്. കഴിഞ്ഞ 3 വർഷമായി ബാലകൃഷ്ണൻ ഒരുപാട് എഴുന്നളിപ്പുകൾക്ക് പോകുന്നുണ്ട്. വിഷു ദിനത്തിൽ 2 നേരവും ഭഗവാനെ ശിരസ്സിലേറ്റുന്നതും ബാലകൃഷ്ണനാണ്.

ആനക്ക് കൈനീട്ടമായി കിട്ടിയ കൃത്രിമകൊമ്പുകൾ നിർമിച്ചത് പറവൂർ സ്വദേശി വിപിൻരാജാണ്. തന്മയത്തോടെയും, ശാസ്ത്രീയമപരമായും നിർമ്മിക്കപ്പെട്ട ഈ കൊമ്പുകൾ വെപ്പുകൊമ്പുകളാണെന് തിരിച്ചറിയാൻ സാധാരണക്കാർക്കു ബുദ്ധിമുട്ടാണ്. 10 അടി ഉയരമുള്ള ആനയാണ് എങ്കിലും പല പ്രമുഖ പൂരങ്ങൾക്കും ബാലകൃഷ്ണനെ പരിഗണിക്കാതെ പോകുന്നത് കൊമ്പുകൾ ഇല്ല എന്ന കാരണം കൊണ്ടാണ്. അഭിനവ ആനപ്രേമികൾ പലരും കൊമ്പൻ മോഴ എന്ന താരതമ്യം വരുമ്പോൾ ആനപ്രേമം മറന്നു പോകുന്നതും ബാലകൃഷ്ണനെ പോലെയുള്ള നല്ല ആനകളുടെ അവസരങ്ങൾ ഇല്ലാതാകുന്നു. ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണന് കിട്ടിയ വിഷുക്കൈനീട്ടം ഭാവിയിൽ പല പൂരപ്പറമ്പുകളിലും അർഹതപ്പെട്ട സ്ഥാനം ലഭിക്കാൻ ആനയെ പ്രാപ്തനാക്കും എന്ന പ്രതീക്ഷയിലാണ് ആനപ്രേമികൾ.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

11 minutes ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

1 hour ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

2 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

3 hours ago

അമേരിക്കൻ ലോബികൾക്കിടയിൽ പാകിസ്താന് ഭാരതത്തെക്കാൾ മേൽക്കൈയോ ?

ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…

4 hours ago

ഹമാസിനെ ചുട്ടെരിച്ച വജ്രായുധം ഭാരതത്തിന് കൈമാറാൻ ഇസ്രായേൽ

ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…

7 hours ago