India

യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് പിറ്റ്ബുള്‍ നായ; ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് നായയുടെ വായില്‍ തുണി തിരുകിയ ശേഷം! നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു

ചണ്ഡിഗഡ്: യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത പിറ്റ്ബുള്‍ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹരിയാനയിലെ കര്‍നാല്‍ ജില്ലയിലാണ് സംഭവം നടന്നത്. തന്റെ വയലില്‍ നില്‍ക്കുന്നതിനിടെയാണ് നായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചത്. നായയുടെ വായില്‍ തുണി തിരുകിയാണ് യുവാവ് കടിയില്‍ നിന്ന് രക്ഷപ്പെട്ടത്.

നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി കര്‍നാലിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെയും വീട്ടുകാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.

രാവിലെ വയലില്‍ എത്തിയ യുവാവ് കൃഷി ചെയ്യാനായി യന്ത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിനടിയില്‍ ഉണ്ടായിരുന്ന നായ കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കടിയേറ്റ് നിലത്തുവീണ യുവാവ് കൈയില്‍ കിട്ടിയ തുണിക്കഷണം ഉപയോഗിച്ച് നായയുടെ വായില്‍ തിരുകി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് യുവാവിന്റെ സ്വകാര്യഭാഗത്ത് നിന്ന് ചോര ഒലിക്കുന്നതാണ്. ഉടൻ തന്നെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

anaswara baburaj

Recent Posts

കണ്ണീരണിഞ്ഞ് നാട്! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ 10.30-ഓടെ കൊച്ചിയിലെത്തും; സ്വീകരിക്കാൻ പ്രത്യേക സജ്ജീകരണം

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ 10.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നേരത്തെ രാവിലെ 8.30 ഓടെ എത്തുമെന്നായിരുന്നു…

48 mins ago

‘ഭരണത്തിന്റെയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പോരാളി ഷാജിയെ ക്രൂശിക്കുന്നത് സ്റ്റാലിനിസം’; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ കണ്ണൂർ ജില്ലാ സെക്രട്ടറിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ…

1 hour ago

കുതിച്ചുപായാൻ വരുന്നത് ഒന്നും രണ്ടുമല്ല! ഞെട്ടിക്കാനൊരുങ്ങി ഭാരതം |VANDEBHARAT|

കുതിച്ചുപായാൻ വരുന്നത് ഒന്നും രണ്ടുമല്ല! ഞെട്ടിക്കാനൊരുങ്ങി ഭാരതം |VANDEBHARAT|

2 hours ago

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇറ്റലിയിലെത്തി; വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും

അപുലിയ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ…

2 hours ago

‘നമ്മള്‍ നല്ലതു പോലെ തോറ്റു! ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി’: എം.വി.ഗോവിന്ദന്‍

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു വന്നിരുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം…

2 hours ago

ന്യൂനപക്ഷ വകുപ്പിന്റെ തലപ്പത്തെത്തുന്ന ആദ്യ ബുദ്ധമത വിശ്വാസി ! |BJP|

ന്യൂനപക്ഷ വകുപ്പിന്റെ തലപ്പത്തെത്തുന്ന ആദ്യ ബുദ്ധമത വിശ്വാസി ! |BJP|

2 hours ago