International

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’ പരിപാടി വൻ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആചാര്യകുലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ യോഗത്തിൽ പ്രമുഖ വൈദിക പണ്ഡിതനും പ്രഭാഷകനുമായ ആചാര്യശ്രീ രാജേഷ് മുഖ്യസന്ദേശം നൽകി. യു.എ.ഇയിലെ പ്രവാസ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളും ആചാര്യകുലം പഠിതാക്കളും കുടുംബാംഗങ്ങളുമടക്കം അഞ്ഞൂറിലധികം സനാതന ധർമ്മവിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. മാതൃരാജ്യത്തിന്റെ ആത്മീയതയും ആചാരപെരുമയും വിദേശമണ്ണിലും നെഞ്ചിലേറ്റുന്ന പ്രവാസി ഭാരതീയരുടെ കൂട്ടായ്മയ്ക്ക് ഈ സംഗമം പുതിയ കരുത്തുപകർന്നു.

അശാന്തികൾ വർധിച്ചുവരുന്ന വർത്തമാന ലോകത്ത് ശാന്തിയും സമാധാനവും കൈവരാൻ ഓരോ വ്യക്തിയും സത്യസന്ധതയോടെ പരിശ്രമിക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ ആചാര്യശ്രീ രാജേഷ് ഓർമ്മിപ്പിച്ചു. വ്യക്തികൾ സ്വന്തം സ്വാർത്ഥത വെടിഞ്ഞ്, ലാഭേച്ഛയില്ലാതെ ധർമ്മനിഷ്ഠയോടെ സ്വകർമ്മങ്ങളും യജ്ഞങ്ങളും അനുഷ്ഠിക്കുമ്പോൾ മാത്രമാണ് സമൂഹത്തിൽ ഭഗവത് കൃപയും പ്രകൃതിയുടെ അനുഗ്രഹവും ഉണ്ടാകുന്നതെന്ന് അദ്ദേഹം സ്വഅനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കി. പ്രവാസലോകത്ത് സനാതന ധർമ്മത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും വരുംതലമുറയിലേക്ക് ഭാരതീയ മൂല്യങ്ങൾ പകർന്നുനൽകാനും ഇത്തരം ആത്മീയ യജ്ഞങ്ങൾക്ക് സാധിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രമുഖർ അഭിപ്രായപ്പെട്ടു.

ആചാര്യകുലം ചീഫ് കോർഡിനേറ്റർ ചന്ദ്രശേഖർ വൈദിക് സ്വാഗതം ആശംസിച്ച ചടങ്ങിൽ യു.എ.ഇയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരായ സുരേഷ് നായർ, നിതിൻ രാജ്, മനോജ്, ശശി നായർ, രാജീവ്, ഗിരീഷ്, രാമചന്ദ്രൻ, രാജേഷ് മേനോൻ എന്നിവരും സാരസ്വതസഭ അംഗങ്ങളും ആശംസകൾ നേർന്നു. ചടങ്ങിന് മാറ്റുകൂട്ടിക്കൊണ്ട് ആചാര്യകുലം പഠിതാക്കൾ അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തങ്ങളും ഭക്തിഗാനങ്ങളും സംഗീത കച്ചേരിയും പങ്കെടുത്ത ഭക്തജനങ്ങൾക്ക് പൂർണ്ണമായ ഒരു കലാവിരുന്നായി മാറി. സുധീഷ് നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ വിശ്വശാന്തിക്കായുള്ള പ്രാർത്ഥനകളോടെ പ്രസാദവിതരണവും നടന്നു.

Urvasi Suresh Nair

Recent Posts

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

59 minutes ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

1 hour ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

17 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

19 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

21 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

23 hours ago