വിക്കറ്റ് നഷ്ടമായി പവലിയനിലേക്ക് നടക്കുന്ന റിയാൻ പരാഗ്
ജയ്പുർ : ഗുജറാത്തിനെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ രാജസ്ഥാൻ ആരാധകരുടെ കടുത്ത നിരാശ വിമർശനത്തിലേക്ക് വഴിമാറുന്നു. ഇങ്ങനെ പോയാൽ ടീമിന് ഒരിക്കലും കരകയറാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വാദം. കഴിഞ്ഞ മത്സരത്തിൽ ‘ഇംപാക്ട് പ്ലയറാ’യി ഇറങ്ങി യാതൊരു ഇംപാക്ടും നൽകാതെ മടങ്ങിയ യുവ ബാറ്റർ റിയാൻ പരാഗിനോടാണ് ആരാധകർക്ക് കൂടുതൽ രോഷം. എത്ര അവസരങ്ങൾ നൽകിയാലും പരാഗ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ പരാഗിന് സാധിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
‘2019ൽ 160 റൺസ് ശരാശരി 32, 2020ൽ 86 റണ്‍സ് ശരാശരി 12, 2021ൽ 93 റൺസ് ശരാശരി 11, 2022ൽ 183 റൺസ് ശരാശരി 16, 2023ൽ 54 റൺസ് ശരാശരി 13 എന്നിങ്ങനെയാണ് ഐപിഎല്ലിൽ പരാഗിന്റെ റൺ സമ്പാദ്യം. ഐപിഎലിലെ ഏറ്റവും വലിയ ഫ്രോഡല്ലേ ഇയാൾ?’ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത്ര മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഒരാൾക്ക് ടീം എന്തിനാണ് വീണ്ടും അവസരം കൊടുക്കുന്നതെന്നും ആരോധകർ രോഷത്തോടെ ചോദിക്കുന്നു.
‘ഐപിഎലിലെ ഏറ്റവും മോശം കളിക്കാരൻ, ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ഫ്രോഡ്’ എന്നിങ്ങനെ ആരാധകർ സമൂഹമാധ്യമത്തിൽ പരാഗിനെതിരെയുള്ള രോഷം പങ്കുവച്ചു. ‘അവൻ നല്ല ഫിനിഷറാണ്, ഒരുനാൾ അവൻ രാജസ്ഥാനു വേണ്ടി ഫിനിഷ് ചെയ്യും’ തുടങ്ങിയ പരിഹാസങ്ങളാണ് ട്വിറ്ററിൽ നിറയെ.
ഈ സീസണിലെ ആദ്യ മത്സരങ്ങളിലെ മോശം ഫോം കാരണം പരാഗിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്നലെ ഗുജറാത്തിനെതിരെ ഇംപാക്ട് പ്ലയറായാണ് പരാഗ് ഇറങ്ങിയത്. എന്നാൽ ആറു പന്തിൽ നാലു റൺസ് മാത്രമേ താരത്തിന് നേടാനായുള്ളൂ. ഈ സീസണിൽ 58 റൺസ് മാത്രമാണ് പരാഗിന്റെ സമ്പാദ്യം.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…