Kerala

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്‌ത ആനന്ദ് ഒരുഘട്ടത്തിലും ബിജെപി ഭാരവാഹിയായിരുന്നില്ല; സ്ഥാനാർത്ഥിത്വം പരിഗണിക്കപ്പെട്ടിരുന്നില്ല; മാസങ്ങൾക്ക് മുമ്പ് ഇൻഡി മുന്നണിയിലുള്ള ശിവസേനയിൽ ചേർന്നിരുന്നു; തലസ്ഥാനത്ത് ബിജെപിയുടെ വളർച്ചയിൽ ഭയന്ന് എൽ ഡി എഫും യു ഡി എഫും നീചമായ രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി

തിരുവനന്തപുരം: ആത്മഹത്യ ചെയ്‌ത ആനന്ദ് കെ തമ്പി ഒരു ഘട്ടത്തിലും ബിജെപി ഭാരവാഹി ആയിരുന്നില്ലെന്നും സംഭവത്തിൽ എൽ ഡി എഫും യു ഡി എഫും നീചമായ രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്. ‘ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടിക വിപുലമായ ചർച്ചകൾക്ക് ശേഷം ജനാധിപത്യ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. സ്ഥാനാർത്ഥികളുടെ സാധ്യതാ പാനൽ വരുന്നത് താഴെ തട്ടിൽ നിന്നാണ്. ആനന്ദിന്റെ ആത്മഹത്യ ഏറെ ദുഖകരമാണ്. അദ്ദേഹം ഒരുഘട്ടത്തിലും ബിജെപിയുടെ ഭാരവാഹി ആയിരുന്നില്ല. ഒരു ഘട്ടത്തിലും അദ്ദേഹത്തിന്റെ പേര് എവിടെയും ഉയർന്നുവന്നില്ല. അദ്ദേഹം ആർ എസ്സ് എസ്സ് പ്രവർത്തകനായിരുന്നു. എന്നാൽ കഴിഞ്ഞ 7-8 വർഷമായി പ്രവർത്തനത്തിൽ സജീവമായിരുന്നില്ല. അടുത്തകാലത്ത് ഇൻഡി മുന്നണി ഘടകകക്ഷിയായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽ ചേരുകയും മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്‌തിരുന്നു എന്നാണ് മനസിലാക്കുന്നത്’ – അഡ്വ. എസ് സുരേഷ് പറഞ്ഞു.

ഒരു വ്യക്തിയുടെ മരണത്തിൽ ശവശരീരം വച്ച് രാഷ്ട്രീയം കളിക്കുന്ന രീതി ബിജെപിക്കില്ല. തിരുവനന്തപുരത്ത് സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ തന്നെ ബിജെപി വിജയം ഉറപ്പിച്ചു കഴിഞ്ഞു. ഇതിൽ അസ്വസ്ഥരായ എൽ ഡി എഫും യു ഡി എഫും നീചമായ രാഷ്ട്രീയം കളിക്കുകയാണ്. ബിജെപിയുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തിൽ ഇവർ വ്യാജ പ്രചാരണം നടത്തുകയാണ്. കേരളത്തിൽ കോൺഗ്രസ് നേതാക്കളാണ് കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നത്. ബിജെപിയെ വിമർശിക്കുന്ന കെ മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ അതിന് ഉത്തരവാദികളാണെന്നും. ഇത്തരം നീച പ്രചാരണങ്ങൾ തുടർന്നാൽ ബിജെപിക്കും പലതും വിളിച്ചു പറയാനുണ്ടെന്നും. വ്യാജ പ്രചാരണങ്ങൾ തിരുവനന്തപുരത്തെ ബിജെപിയുടെ വിജയ സാധ്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മന്ത്രി ശിവൻകുട്ടിയും കെ മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ വിമർശനങ്ങൾക്കും അഡ്വ. എസ് സുരേഷ് മറുപടി പറഞ്ഞു. മാഷാ അള്ളാ സ്റ്റിക്കർ പതിച്ച കാറിൽ സ്വന്തം സഖാവിനെ 51 വെട്ടുവെട്ടിയ സിപിഎമ്മിന് ബിജെപിയെ വിമർശിക്കാൻ അർഹതയില്ല. രാജീവ് ചന്ദ്രശേഖർ മുരളീധരനെ പോലെ അച്ഛന്റെ തണലിൽ രാഷ്ട്രീയത്തിലേക്ക് വന്ന കിങ്ങിണിക്കുട്ടനല്ല. അദ്ദേഹം കഴിഞ്ഞ 18 വർഷം സ്തുത്യർഹമായ പ്രവർത്തനം നടത്തിയ പാർലമെന്റേറിയൻ ആയിരുന്നു. രാജീവ് ചന്ദ്രശേഖർ തലസ്ഥാന നഗരിയിൽ കൊണ്ടുവരാൻ പോകുന്ന വികസനം കാണാൻ ഇനി 30 ദിവസം കൂടി കാത്തിരുന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

Anandhu Ajitha

Recent Posts

“പ്രതികൾക്ക് ലഭിച്ചിട്ടുള്ളത് മിനിമം ശിക്ഷ മാത്രം ! സമൂഹത്തിന് തെറ്റായ സന്ദേശം നൽകും”-നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂട്ടർ അജകുമാർ

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…

1 hour ago

നടിയെ ആക്രമിച്ച കേസ് ! 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം ; തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധിയെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…

2 hours ago

കാർത്തിക ദീപം തെളിയിക്കാനുള്ള അവകാശം തേടി നാളെ നിരാഹാര സമരം I THIRUPPARANKUNDRAM

ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…

3 hours ago

മാവോയിസ്റ്റുകളെ ഇന്ത്യൻ സൈന്യം പിടികൂടിയത് ഇങ്ങനെ .

അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…

3 hours ago

വീണ്ടും മുങ്ങി തരൂർ ! രാഹുൽ ഗാന്ധി സംഘടിപ്പിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് വിട്ടുനിന്നു; തരൂരിന്റെ അസാന്നിധ്യം ഇത് മൂന്നാം തവണ

ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…

3 hours ago

പ്രമേഹം എന്നാൽ എന്താണ് ? എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ?

ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…

3 hours ago