Kerala

പി സി ജോർജിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയക്കാരനായതുകൊണ്ട്; മത വർഗീയ വിഷപ്രചരണം നടത്തിയ മുസ്ലിം മത പണ്ഡിതന്മാരെ ഒഴിവാക്കിയതെന്തുകൊണ്ട്; സമൂഹമാധ്യമങ്ങളിൽ വൈറലായി കുറിപ്പ്

 

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പ്രസംഗം നടത്തിയതിന്‍റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി.സി. ജോര്‍ജിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് നിരവധിപേർ രംഗത്ത് വന്നിരുന്നു. എന്നാൽ, തികച്ചും വ്യത്യസ്തമായൊരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

പി സി ജോർജിനെതിരെ ശക്തമായ നിലപാടുകൾ പുറപ്പെടുവിച്ച മുസ്ലിം സംഘടനകൾ അവരുടെ മത മണ്ഡിതന്മാർ നടത്തുന്ന പ്രസംഗങ്ങൾ കേൾക്കുന്നില്ലേ എന്നാണ് കുറിപ്പിലൂടെ സജി ജോസഫ് എന്നയാൾ പറയുന്നത്.

ക്ഷേത്രങ്ങൾക്ക് പണം കൊടുക്കുന്നത് വേശ്യാലയങ്ങൾ പണം കൊടുക്കുന്നതിന് തുല്യമാണ് എന്ന് പരസ്യമായി മൈക്ക് കെട്ടി പ്രസംഗിച്ച ചെയ്ത മതപണ്ഡിതനാണ് മുജാഹിദ്ദ് ബാലുശേരി. ആ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒന്നായിരുന്നു. മത വർഗീയ വിഷപ്രചരണം നടത്തിയ ഇദ്ദേഹത്തിനെതിരെ എത്ര മുസ്ലിം സംഘടനകൾ പരസ്യമായി പ്രതികരിച്ചു ? ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണം എന്ന് പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടായിരുന്നോ ? എന്നും ഫെയ്‌സ് കുറിപ്പിലൂടെ ചോദിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

PC ജോർജ് അന്യമത വിദ്വേഷമാണ് പ്രചരിപ്പിക്കുന്നത്, ഒരു സംശയവും അതിലില്ല. ഇതിനെതിരെ ശക്തമായി തന്നെ നമ്മൾ പ്രതിഷേധിക്കേണ്ടതാണ്. പക്ഷേ എനിക്ക് ചോദിക്കാനുള്ളത് ഇവിടുത്തെ മുസ്ലിം വിശ്വാസികളോടാണ്. PC George നെതിരെ പ്രതികരിക്കാൻ നിങ്ങൾക്ക് എന്ത് അവകാശമാണ് ഉള്ളത് ?
ക്ഷേത്രങ്ങൾക്ക് പണം കൊടുക്കുന്നത് വേശ്യാലയങ്ങൾ പണം കൊടുക്കുന്നതിന് തുല്യമാണ് എന്ന് പരസ്യമായി മൈക്ക് കെട്ടി പ്രസംഗിച്ച ചെയ്ത മതപണ്ഡിതനാണ് മുജാഹിദ്ദ് ബാലുശേരി. ആ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒന്നായിരുന്നു. മത വർഗീയ വിഷപ്രചരണം നടത്തിയ ഇദ്ദേഹത്തിനെതിരെ എത്ര മുസ്ലിം സംഘടനകൾ പരസ്യമായി പ്രതികരിച്ചു ? ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണം എന്ന് പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടായിരുന്നോ ?
മുസ്ലിം സ്ത്രീകൾ മുസ്ലിം ഡോക്ടറുടെ അടുത്ത് മാത്രമേ പോകാൻ പാടൂ, അത് ലഭ്യമല്ലെങ്കിൽ മാത്രമേ അമുസ്ലിം ഡോക്ടറുടെ അടുക്കൽ ചികിത്സയ്ക്ക് പോകാവൂ എന്ന് മത വിദ്വേഷം പ്രസംഗിച്ച സുന്നി മതപണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി ക്കെതിരെ പരസ്യമായി പ്രതികരിക്കാനോ അയാളെ അറസ്റ്റ് ചെയ്യണം എന്ന് പറയാൻ ഇവിടുത്തെ മുസ്ലിം സമൂഹം തയ്യാറായോ ?
നിങ്ങൾ മനസ്സിലാക്കേണ്ടത് PC ജോർജും, മുജാഹിദ്ദ് ബാലുശേരിയും, സിംസാറുൽ ഹഖ് ഹുദവി പറഞ്ഞതും ഒരേ ആശയമാണ്. PC ജോർജ് രാഷ്ട്രിയക്കാരനായത് കൊണ്ട് കേസ് എടുക്കാനും അറസ്റ്റ് ചെയ്യാനും ഇവിടുത്തെ ഗവണ്മെന്റുകൾ തയ്യാറാകും, പക്ഷേ ഒരു മത പണ്ഡിതനെതിരെ കേസ് എടുക്കാൻ ഗവണ്മെന്റുകൾ തയ്യാറാകുമോ ?
മുജാഹിദ്ദ് ബാലുശേരിയും, സിംസാറുൽ ഹഖ് ഹുദവി നെ പോലുള്ള വിഷ വൃക്ഷങ്ങൾ ഇനിയും ഇത്തരം പ്രസ്താവനകളുമായി വരും, അന്നങ്കിലും ഇവിടെയുള്ള മുസ്ലിം സമൂഹം അവർക്കെതിരെ ശക്തമായ നിലപാടെടുക്കാൻ തയ്യാറാവണം എന്നേ ഇപ്പോൾ പറയാനൊള്ളൂ.

B4 Admin

Recent Posts

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

3 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

8 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

2 days ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 days ago