Tuesday, May 21, 2024
spot_img

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ പങ്കെടുക്കാൻ പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കൾ: കാസ പ്രതിനിധികളും സെമിനാറിൽ പങ്കെടുക്കുന്നു

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു വിശ്വാസികളും എത്തും . തിരുവനന്തപുരം സൗത്ത്‌ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസിലാണ് സമ്മേളനം നടക്കുന്നത്. അടുത്തിടെ ശ്രദ്ധേയമായ കശ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ പ്രശസ്ത സിനിമ സംവിധായകന്‍ വിവേക് രജ്ഞന്‍ അഗ്‌നിഹോത്രിയാണ് മുഖ്യാതിഥി.

പാക് ഹിന്ദുക്കളെ കൂടാതെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസാ) പ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കും.ശിവഗിരി മഠം, ചിന്മയമിഷന്‍, മാതാ അമൃതാന്ദമയി മഠം, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേന്‍, സംബോധ് ഫൗണ്ടേന്‍, ശാന്തിഗിരി ആശ്രമം, ശ്രീ ശുഭാനന്ദാശ്രമം തുടങ്ങിയ ആശ്രമങ്ങളുടേയും വിവിധ സമൂദായ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി ഹിന്ദു യൂത്ത് കോൺക്ലേവും സംഘടിപ്പിച്ചിട്ടുണ്ട്.ഇടത് ചരിത്രകാരന്മാർ മനഃപൂർക്കാൻ മറച്ചുവെച്ച നാടിന്റെ യഥാർത്ഥ നായകന്മാരുടെ ചരിത്രത്തെ വീണ്ടെടുക്കുകയും, ഇടത് ബുദ്ധിജീവികൾ കലുഷിതമാക്കിയ സാമൂഹികാന്തരീക്ഷത്തെ തിരുത്തുന്നതിനും യുവാക്കൾക്ക് കൃത്യമായ ദിശാബോധം നല്കുന്നതിനുമാണ് യൂത്ത് കോൺക്ലേവ്.

Related Articles

Latest Articles