India

കാനിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അനസൂയ സെൻഗുപ്ത ; പുരസ്കാരം ക്വീർ കമ്മ്യൂണിറ്റിക്ക് സമർപ്പിക്കുന്നതായി താരം

പാരീസ്‌ : ഫ്രാൻസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രപരമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നടി അനസൂയ സെൻ ഗുപ്ത. കാനിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയിരിക്കുകയാണ് താരം. തൻ്റെ ഈ ചരിത്രവിജയം ക്വീർ കമ്മ്യൂണിറ്റി അടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് സമർപ്പിക്കുന്നതായി അനസൂയ ചടങ്ങിൽ വ്യക്തമാക്കി.

കൊൽക്കത്ത സ്വദേശിനിയാണ് അനസൂയ സെൻ ഗുപ്ത. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റാൻ്റിൻ ബൊജനോവ് സംവിധാനം ചെയ്ത ദ ഷെയിംലെസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അനസൂയ സെൻ ഗുപ്ത പുരസ്കാരം കരസ്ഥമാക്കിയത്. കാൻ ഫെസ്റ്റിവലിലെ അൺസെർട്ടെയ്ൻ റിഗാർഡ് ഭാഗത്തിലാണ് അനസൂയ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. രേണുക എന്നും ദേവിക എന്നും പേരുള്ള രണ്ട് ഇന്ത്യൻ ലൈംഗികത്തൊഴിലാളികളുടെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾക്കിടയിലൂടെ ഉണ്ടാകുന്ന ഹൃദയഹാരിയായ പരസ്പര ബന്ധത്തെയാണ് “ദ ഷെയിംലെസ്” എന്ന ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചിട്ടുള്ളത്. ചിത്രത്തിലെ രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചത്.

അതേസമയം, സമത്വത്തിനുവേണ്ടി പോരാടേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലെ പുരസ്കാര സ്വീകരണത്തിനു ശേഷം നടത്തിയ പ്രസംഗത്തിൽ അനസൂയ സെൻഗുപ്ത സംസാരിച്ചത്. ക്വീർ കമ്മ്യൂണിറ്റി അടക്കമുള്ളവരുടെ സമത്വത്തിന് വേണ്ടി പോരാടാൻ നിങ്ങൾ ആ കമ്മ്യൂണിറ്റിയിൽ പെടുന്ന ആൾ ആയിരിക്കണം എന്ന് നിർബന്ധമില്ല. എല്ലാ സമൂഹത്തെയും ഒരുപോലെ കാണാൻ നമ്മൾ മനസ്സിലും പ്രവൃത്തിയിലും മാന്യത സൂക്ഷിക്കുന്ന മനുഷ്യരായി ഇരുന്നാൽ മാത്രം മതി എന്നായിരുന്നു തന്റെ മറുപടി പ്രസംഗത്തിൽ അനസൂയ സെൻഗുപ്ത പറഞ്ഞത്.

anaswara baburaj

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

31 mins ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

52 mins ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

1 hour ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

2 hours ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

2 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

2 hours ago