അനിൽ കെ ആന്റണി
ദില്ലി: ശ്രീരാമ നവമി ആശംസയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും കോണ്‍ഗ്രസ് ഡിജിറ്റല്‍ വിഭാഗം മുന്‍ മേധാവിയുമായിരുന്ന അനിൽ ആന്റണി . തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്റെ ആശംസയറിയിച്ചത്. തൊട്ട് പിന്നാലെ പോസ്റ്റിൽ കമന്റ് രേഖപ്പെടുത്തി സന്ദീപ് ജി വാര്യരും രംഗത്ത് വന്നു. ‘പ്രിയപ്പെട്ട അനിൽ ആന്റണി, താങ്കളുടെ ശ്രീരാമ നവമി ആശംസ കണ്ടതിൽ സന്തോഷം.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .നന്ദി’ – എന്നാണ് സന്ദീപ് ജി വാര്യർ കമന്റ് ചെയ്തിരിക്കുന്നത്’. അനിൽ കെ ആന്റണി ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
നേരത്തെ അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച അവസരമാണെന്ന് അനില്‍ ട്വീറ്റ് ചെയ്തിരുന്നു.
തൊട്ട് പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ, അനിൽ ബിജെപിയിലേക്ക് ചേക്കേറുമോ എന്ന ചർച്ചകൾക്ക് ചൂടേറുകയാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമർശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ അതി രൂക്ഷമായാണ് വിമര്‍ശിച്ചത്. ‘സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിതാ നേതാവാണ് സ്മൃതി ഇറാനിയെന്നാണ് അനില്‍ അഭിപ്രായപ്പെട്ടത്.
കോണ്‍ഗ്രസ് ഏതാനും ചിലരെ മാത്രം വളര്‍ത്തുന്നു. സ്മൃതിയെപ്പോലുള്ളവരെ അവഹേളിക്കുന്നതാണോ കോണ്‍ഗ്രസ് നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണമെന്നാണ് അനിൽ ചോദിച്ചത്. ശ്രീനിവാസിന്റെ പ്രസ്താവനയെ വിമര്‍ശിച്ച അനില്‍, കോണ്‍ഗ്രസ് നേതാക്കളെ സംസ്കാരമില്ലാത്തവരെന്ന് തുറന്നടിച്ചു . കര്‍ണാടകയിലുടനീളം മറ്റ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിനുകൾ നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ദില്ലിയിൽ തമ്പടിച്ചിരിക്കുകയാണെന്നും അനിൽ ആരോപിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…