Announcement that thought the speech was over; The chief minister got angry and stormed off the stage
കാസർകോട്: പൊതുപരിപാടിയിൽ നിന്നും ക്ഷുഭിതനായി പിണങ്ങിയിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗം തീർന്നെന്ന് കരുതി അനൗൺസ്‌മെന്റ് നടത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി ആക്രോശിച്ച് ഇറങ്ങി പോയത്. കാസർകോട് ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മുഖ്യമന്ത്രി. തന്റെ പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ തന്നെ അനൗൺസ്‌മെന്റ് തുടങ്ങി.
തന്റെ പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും വീണ്ടും എന്തോ പറയാനായി തുടങ്ങിയതിനിടെയാണ് അനൗൺസ്‌മെന്റ് നടത്തിയത്. തുടർന്ന് പ്രകോപിതനായ മുഖ്യമന്ത്രി പരിപാടിയിൽ നിന്നും ഇറങ്ങിപോവുകയായിരുന്നു.
അനൗൺസ് ചെയ്യുന്നയാൾക്ക് ചെവി കേൾക്കില്ലേയെന്നും മുഖ്യമന്ത്രി മൈക്കിലൂടെ പറയുന്നുണ്ടായിരുന്നു. അതിന് ശേഷം സംഘാടകരിലൊരാൾ അദ്ദേഹത്തെ തടഞ്ഞതിന് പിന്നാലെ അനൗൺസ്‌മെന്റ് നിർത്തി. പിന്നാലെ പ്രസംഗപീഠത്തിന് പിന്നിൽ നിന്നയാളോട് ശരിയായ നടപടി അല്ലെന്നും പിണറായി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…