അഹമ്മദാബാദ്: രാഷ്ട്രീയ സ്വയംസേവക സംഘം (Rss) അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് കർണാവതിയിൽ തുടക്കമായി.
കര്‍ണാവതിയിലെ തീര്‍ത്ഥധാം പ്രേരണാ പീഠത്തിലെ ശ്രീ നിഷ്‌കളങ്കനാരായണ സത്സംഗ ഹാളിലാണ് ത്രിദിന പ്രതിനിധി സഭ നടക്കുന്നത്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ ഭാരത മാതാവിന്റെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തിയാണ് സഭയ്‌ക്ക് തുടക്കം കുറിക്കും.
സഭയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 1248 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അതോടൊപ്പം 36 വിവിധ ക്ഷേത്ര സംഘടനകളുടെ ദേശീയ സംഘടനാ സെക്രട്ടറിമാരും ത്രിദിന പ്രതിനിധി സഭയിൽ പങ്കെടുക്കുമെന്നാണ് വിവരം. കേരളത്തിൽ നിന്ന് ആർഎസ്എസ് ദക്ഷിണ ക്ഷേത്ര സഹകാര്യവാഹ് എം. രാധാകൃഷ്ണൻ, പ്രാന്ത സംഘചാലക് അഡ്വ. കെ. ബലറാം, പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ എന്നിവരടക്കം 50 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. അതേസമയം പ്രതിനിധിസഭ മാർച്ച് 13ന് വൈകിട്ടാണ് സമാപിക്കുക.
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം, 2025ൽ സംഘ സ്ഥാപനത്തിന്റെ നൂറാം വർഷം എന്നിവ മുൻനിർത്തിയുള്ള പരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകും. സംഘ ശതാബ്ദിയുടെ ഭാഗമായി 55,000 സ്ഥലങ്ങളിൽ ഒരു ലക്ഷം പ്രവർത്തന കേന്ദ്രങ്ങൾ എന്നതാണ് ലക്ഷ്യം. ഇതിനായി ഓരോ സംസ്ഥാനവും പ്രത്യേകം പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് സംഗ്രഹിച്ച് ദേശീയതല കർമ്മ പദ്ധതി ആവിഷ്‌കരിക്കും.
കഴിഞ്ഞ മാർച്ച് മുതൽ ഇതിനായി ത്രിവർഷ പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. പ്രവർത്തന വികാസത്തിനായി പൂർണ സമയ പ്രവർത്തകരെ സജ്ജരാക്കുന്നുണ്ട്. സമകാലിക വിഷയങ്ങളടക്കമുള്ള പ്രമേയങ്ങൾ സഭയിൽ അവതരിപ്പിക്കും. സ്വാവലംബിത ഗ്രാമങ്ങളിലൂടെ ആത്മനിർഭര ഭാരതത്തിലേക്കുള്ള പ്രയാണത്തിനനുകൂലമായ വിവിധ പദ്ധതികളും രാജ്യത്താകമാനം നടക്കുന്നുണ്ട്.
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…