India

അജ്ഞാതർ വീണ്ടും! കാശ്മീരി ഭീകരൻ അബു കസിമിനെ പാക് അധിനിവേശ കശ്മീരിലെ റാവൽകൊട്ട് മസ്ജിദിൽ കയറി അജ്ഞാത സംഘം വെടിവച്ചു കൊന്നു; കൊല്ലപ്പെട്ടത് രജോറിയിലെ ഹിന്ദുക്കളുടെ കൊലപാതകത്തിന് നേതൃത്വം നൽകിയ തീവ്രവാദി

ശ്രീനഗർ: ഇന്ത്യ തിരയുന്ന ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനെ അജ്ഞാതർ വെടിവെച്ച് കൊന്നു. അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. പാക് അധിനിവേശ കശ്മീരിലെ റാവൽകൊട്ട് മസ്ജിദിൽ കയറിയാണ് അജ്ഞാതർ ഭീകരനെ വധിച്ചത്.

പുതുവർഷത്തിൽ രാജ്യത്തെ നടുക്കിയ ധാൻഗ്രി ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരിലൊരാളാണ് കൊല്ലപ്പെട്ടത്. രജോറി ജില്ലയിലുണ്ടായ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഭീകരർ ഉപേക്ഷിച്ച് പോയ സ്‌ഫോടക വസ്തുവും പിറ്റേന്ന് പൊട്ടി തെറിച്ചു. ഇത് വീണ്ടും ജനങ്ങളുടെ ജീവനെടുക്കാൻ കാരണമായി.

1990-ൽ ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത ഭീകരരനാണ് റിയാസ്. പൂഞ്ച്, രജോറി മേഖലകളിൽ ഭീകരവാദം വളർത്തുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത് റിയാസ് ആയിരുന്നു. മുരിഡ്‌കെയിലെ ലഷ്‌കർ ബേസ് ക്യാമ്പിൽ നിന്നാണ് ഇയാൽ ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ലഷ്‌കർ ഭീകരനും കമാൻഡറുമായ സജ്ജാദ് ജാതിന്റെ അടുത്ത അനിനായി ആയിരുന്നു ഇയാൾ. ഭീകര സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നതും റിയാസ് ആയിരുന്നു.

anaswara baburaj

Recent Posts

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

21 mins ago

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

51 mins ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

1 hour ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

2 hours ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

3 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

4 hours ago