Kerala

കല്ലറങ്ങാട്ട് പിതാവ് ചൂണ്ടിക്കാട്ടിയത് കേരളം നേരിടുന്ന വലിയ വിപത്തിനെ; ജിഹാദിനെതിരെ ശബ്ദമുയർത്തണമെന്നും അനൂപ് ആന്റണി

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് മുന്നോട്ട് വരുന്നത്. കേരളത്തില്‍ ലൗ ജിഹാദിന് ഒപ്പം നാര്‍ക്കോട്ടിക് ജിഹാദും നടപ്പിലാക്കുവാന്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാല്‍ കത്തോലിക്ക വിശ്വാസികള്‍ കരുതിയിരിക്കണമെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസ്താവന.വിവിധ ക്രൈസ്തവ സംഘടനകള്‍, പി.സി ജോര്‍ജ്, ബിജെപി പ്രവര്‍ത്തകര്‍, കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവർ പിന്തുണ നൽകിയിരുന്നു. മാത്രമല്ല പാലാ രൂപതയും ബിഷപ്പിനൊപ്പം നിന്നു.

ബിജെപി നേതാക്കളായ വി മുരളീധരൻ, കെ സുരേന്ദ്രൻ, സന്ദീപ് വാരിയർ, സന്ദീപ് വചസ്പതി, പ്രകാശ് ബാബു, ബി രാധാകൃഷ്ണമേനോൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമത്തിലൂടെ പിന്തുണ അറിയിച്ചിരുന്നു ഇപ്പോഴിതാ യുവമോർച്ചദേശീയ സെക്രട്ടറി അനൂപ് ആന്റണി പിന്തുണ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെ. കല്ലറങ്ങാട്ട് പിതാവ് ചൂണ്ടിക്കാട്ടിയത് കേരളം നേരിടുന്ന വലിയ വിപത്തിനെയാണെന്നും ജിഹാദിനെതിരെ ശബ്ദമുയർത്താനും, പാലാ ബിഷപ്പിനു പിന്തുണ നൽകാനും കേരളത്തിന്റെ പൊതു സമൂഹംമുന്നോട്ട് വരണമെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ…

‘കല്ലറങ്ങാട്ട് പിതാവിനൊപ്പം..
ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്ന യാഥാർഥ്യങ്ങൾ ചൂണ്ടിക്കാട്ടി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത് ഒരു സാമൂഹ്യ വിപത്തിനെ കുറിച്ചുള്ള ആശങ്കയാണ്. ലക്ഷ്യം മതവ്യാപനവും അമുസ്ലിങ്ങളുടെ നാശവുമാവുമ്പോള്‍ അതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ക്ക് പല രൂപങ്ങളും ഉണ്ടാവാം. അത്തരം രണ്ട് മാര്‍ഗങ്ങളാണ് ഇന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന ലൗ ജിഹാദും നാര്‍കോട്ടിക് ജിഹാദും.

അടുത്ത കാലത്തായി കേരളത്തില്‍ പിടികൂടുന്ന മയക്കുമരുന്നുകളുടെ ബാഹുല്യം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറു കണക്കിന് കിലോ കഞ്ചാവും, കോടികള്‍ വില വരുന്ന മയക്കുമരുന്നുകളും എവിടെ നിന്നാണ് എത്തുന്നത്? ഹിന്ദു-ക്രിസ്ത്യന്‍ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങൾ ആരാണ്? ഇവ അന്വേഷിച്ചു കണ്ടെത്തിയാൽ കല്ലറങ്ങാട്ട് പിതാവ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് തെളിയും. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നു കൂടി അന്വേഷിക്കണം. പക്ഷേ പിണറായി സർക്കാർ അങ്ങനെ ഒരു അന്വേഷണത്തിന് മുതിരാൻ സാധ്യതയില്ല. കാരണം പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല.

ലവ് ജിഹാദിനിരയായ എത്രയോ ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളെയാണ് നമുക്ക് ഇന്ന് സമൂഹത്തിൽ കാണാൻ കഴിയുക. കേരളത്തില്‍ പെണ്‍കുട്ടികളെ വശീകരിക്കാനായി അവര്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗമാണ് അവരെ മയക്കുമരുന്നിന് അടിമകളാക്കുക എന്നുള്ളത്. അടുത്തിടെ എന്‍ഐഎയുടെ പിടിയിലായ മിസ്ഹ സിദ്ധിഖ്, ഷിഫ ഹാരിസ് എന്നിവര്‍ എന്‍ഐഎയ്ക്ക് നല്‍കിയ മൊഴികള്‍ ഈ ആരോപണത്തെ ന്യായീകരിക്കുന്നവയാണ്.

പാലാ ബിഷപ്പ് പറഞ്ഞത് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ നാര്‍ക്കോട്ടിക് ജിഹാദിന് ഇരയാക്കുന്നുവെന്നാണ്. പാലാ രൂപതയും, കല്ലറങ്ങാട്ട് തിരുമേനിയും മതനിരപേക്ഷ നിലപാട് എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതാണ്. ഒരു വലിയ വിപത്തിനെ ചൂണ്ടിക്കാട്ടാൻ പിതാവ് ശ്രമിക്കുമ്പോൾ അദ്ദേഹത്തിന് പിന്തുണ നൽകാനാണ് കേരളത്തിന്റെ പൊതു സമൂഹവും രാഷ്ട്രീയ പ്രവർത്തകരും മുന്നോട്ട് വരേണ്ടത്.

Anandhu Ajitha

Recent Posts

കാൽമുട്ടിൽ ശസ്ത്രക്രിയ !! പിന്നാലെ മാതൃഭാഷയെയും മാതാപിതാക്കളെയും മറന്ന് 17 കാരൻ !

മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…

10 seconds ago

കശ്മീരിൽ പലസ്തീൻ പതാകയുള്ള ഹെൽമറ്റുമായി ക്രിക്കറ്റ് താരം!!! കേന്ദ്ര ഏജൻസികൾ താഴ്വരയിലേക്ക്

ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…

9 minutes ago

ഭൂമിയിൽ ജീവനെത്തിയത് അന്യഗ്രഹത്തിൽ നിന്ന് !!! ക്ഷുദ്രഗ്രഹം ഒളിപ്പിച്ച സത്യം ഒടുവിൽ പുറത്ത്

ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…

27 minutes ago

സ്വയം വിശ്വാസക്കുറവ് ഉണ്ടോ ? കാരണമിതാണ് | SHUBHADINAM

സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…

52 minutes ago

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

13 hours ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

13 hours ago