Categories: Kerala

രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം: ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം. ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രാമനാട്ടുകര ഫ്‌ളൈഓവറിന് താഴെ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ശ്യാം.വി.ശശി, ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് ഇരുവരും മരിച്ചത്. ജീപ്പില്‍ സാനിട്ടൈസറും ഗ്ലൗസുമാണ് ഉണ്ടായിരുന്നത്. ജീപ്പിലെ യാത്രക്കാര്‍ സാനിട്ടൈസറും ഗ്ലൗസും വില്‍പ്പന നടത്തുന്നതിനായി സ്റ്റോക്കെടുത്ത് മടങ്ങുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

admin

Recent Posts

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

47 mins ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

53 mins ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

1 hour ago

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

2 hours ago

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

2 hours ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

2 hours ago