പ്രതീകാത്മക ചിത്രം
ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ പതിവായ ബംഗ്ലാദേശില്‍ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളിലെ പത്തോളം വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്. മൈമെൻസിങ്, ദിനാജ്‌പൂർ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ആക്രമണ പരമ്പര അരങ്ങേറിയതെന്ന് പ്രാദേശിക മാദ്ധ്യമമായ ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്‌തു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി.
മൈമൻസിങ്ങിലെ ഹലുഘട്ടില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെയോടെയാണ് രണ്ട് ക്ഷേത്രങ്ങളിലെ മൂന്ന് വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടത്. ഇതില്‍ നശിപ്പിക്കപ്പെട്ട രണ്ട് വിഗ്രഹങ്ങളും ബോണ്ടർപാര ക്ഷേത്രത്തിലേതാണെന്ന് ഹലുഘട്ട് പൊലീസ് സ്റ്റേഷൻ ഇൻചാര്‍ജ് ഓഫിസര്‍ അറിയിച്ചു. ഈ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്നും ആരെയും പിടികൂടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹലുഘട്ടിലെ തന്നെ ബീല്‍ഡോറ യൂണിയനിലെ പോളഷ്‌കണ്ഡ കാളി ക്ഷേത്രത്തിലാണ് മറ്റൊരു ആക്രമണമുണ്ടായത്. ഈ സംഭവത്തില്‍ ഇതേ ഗ്രാമവാസിയായ 27കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം.ചൊവ്വാഴ്‌ച ദിനാജ്‌പൂരിലെ ബിർഗഞ്ച് ഉപജില്ലയിൽ ജർബാരി ഷാഷൻ കാളി ക്ഷേത്രത്തിൽ അഞ്ച് വിഗ്രഹങ്ങളാണ് നശിപ്പിക്കപ്പെട്ടത്.
വടക്കൻ ബംഗ്ലാദേശിലെ സുനംഗഞ്ച് ജില്ലയില്‍ ഹിന്ദു ക്ഷേത്രത്തിനെതിരെയും പ്രദേശത്തുള്ളവരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെയും ആക്രമണം നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. നവംബര്‍ 29ന് ബംഗ്ലാദേശിലെ ചാറ്റോഗ്രാമില്‍ മൂന്ന് ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്.മുദ്രാവാക്യം വിളികളോടെയായിരുന്നു അന്ന് അക്രമിസംഘം ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…