ശ്രീനഗർ: ജമ്മുകശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം. കശ്മീരി പണ്ഡിറ്റുകളായ രണ്ട് സഹോദരന്മാരെ ഭീകരർ വെടിവെച്ച് വീഴ്‌ത്തി. ഷോപ്പിയാനിലെ ഛോട്ടിഗാമിലാണ് സംഭവം. സുനിൽ കുമാർ, പിന്റു കുമാർ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരിൽ 45-കാരനായ സുനിൽ കുമാർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ സഹോദരന്റെ നില അതീവ ഗുരുതരമാണ്. ആപ്പിൾ തോട്ടത്തിലായിരുന്നു ആക്രമണത്തിനിരയായവർ ഉണ്ടായിരുന്നതെന്ന് കശ്മീർ പോലീസ് അറിയിച്ചു. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.
മൂന്ന് ദിവസം മുമ്പ് കശ്മീരിൽ ഒരു വിവിധ ഭാഷാതൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ ബന്ദിപോറയിൽ ബിഹാർ സ്വദേശിയായ മുഹമ്മദ് അമ്രസ് ആണ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി 12.20ഓടെയായിരുന്നു ആക്രമണം. 20-കാരനായിരുന്നു ഭീകരരുടെ തോക്കുകൾക്ക് ഇരയായത്. ഈ വർഷം കശ്മീരിൽ കൊല്ലപ്പെടുന്ന നാലാമത്തെ വിവിധ ഭാഷാ തൊഴിലാളിയായിരുന്നു അമ്രസ്.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…