Kerala

യാത്രക്കിടെ അരിക്കൊമ്പന് വീണ്ടും ബൂസ്റ്റർ ഡോസ്; പൂപ്പാറയിൽ ആനയെ കാണാൻ തടിച്ചുകൂടി ആളുകൾ

കുമളി: പെരിയാറിലേക്കുള്ള യാത്രക്കിടെ അരിക്കൊമ്പന് വീണ്ടും ബൂസ്റ്റർ ഡോസ് നൽകി. മയക്കുവെടി വെച്ചതിന് ശേഷം ഇതോടെ ഏഴ് തവണയാണ് അരിക്കൊമ്പന് ബൂസ്റ്റർ ഡോസ് നൽകിയിരിക്കുന്നത്.
ചിന്നക്കനാലിൽ നിന്ന് പുറപ്പെട്ടയുടനെ തന്നെ ആനിമൽ ആംബുലൻസിൽ വച്ച് ആന പരാക്രമം നടത്തിയിരുന്നു. 10 ലേറെ വാഹനങ്ങൾ ഉൾപ്പെട്ട സംഘമാണ് കുമളിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. പൂപ്പാറയിൽ വാഹനം എത്തിയപ്പോഴേക്കും ആനയെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു.

കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലൂടെയാണ് വാഹനവ്യൂഹം കടന്നുപോയത്. അതേസമയം കുമളിയിൽ മഴ തുടരുകയാണ്. നേരത്തേ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ചിന്നക്കനാലിൽ മഴ പെയ്തതും കാറ്റുവീശിയതും കാഴ്ച മറച്ച് കോട മഞ്ഞിറങ്ങിയതും വെല്ലുവിളിയായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് നാല് കുങ്കിയാനകളുടെ ശ്രമഫലമായി അരിക്കൊമ്പനെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി. പിന്നീട് സുരക്ഷ ഉറപ്പാക്കൻ ഇരട്ട കൂട് തീർത്താണ് ആനയുമായി വാഹനം യാത്ര തുടർന്നത്.

Anusha PV

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

8 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

8 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

9 hours ago