Married against family members; Poured insecticide on her daughter's body and threw her naked in the drain; Father arrested
ഉത്തര്‍പ്രദേശ്: വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്തതിനെ തുടർന്ന് മകളുടെ ദേഹത്ത് കീടനാശിനി ഒഴിച്ച് നഗ്നയാക്കി ഓടയിൽ തള്ളിയ അച്ഛൻ അറസ്റ്റിൽ. ശരീരത്തിൽ 40 ശതമാനം പൊള്ളലേറ്റ നിലയിൽ ഹൈവേയിൽ നിന്ന് കണ്ടെത്തിയ 25 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് കൊടും ക്രൂരത നടന്നത്.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മണിക്കൂറുകൾക്ക് മുൻപ് വിവാഹം ചെയ്ത യുവതിയെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന പേരിലാണ് പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. പിന്നീട് ദേഹത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച് യുവതിയെ ഹൈവേയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ദില്ലി – ലക്നൗ ഹൈവേയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. കൃത്യത്തിനു കൂട്ടുനിന്ന മറ്റ് രണ്ട് ബന്ധുക്കൾ ഒളിവിലാണ്. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായി പോലീസ് അറിയിച്ചു.
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…