Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; ഈ വര്‍ഷം രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 32 ആയി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2 പേർക്ക്

കൊല്ലം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ ഈ മാസം മാത്രം 12 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം മൂലം മരിച്ചത്. ഈ വര്‍ഷം രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 32 ആയി. ഇന്ന് 2 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് അമീബയുടെ സാന്നിധ്യമുണ്ടാവുക. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെ അമീബ വര്‍ധിക്കും. മഴക്കാലത്ത് കുളത്തിനു അടിഭാഗത്തു കഴിയുന്ന അമീബ വേനലില്‍ വെള്ളം ഇളം ചൂടിലേക്കു വരുമ്പോള്‍ പുറത്തേക്കെത്തും. ജലാശയത്തില്‍ മുങ്ങുമ്പോള്‍ വെള്ളം മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിലെത്തിയാണ് രോഗബാധയുണ്ടാവുന്നത്. അമീബയുള്ള വെള്ളം കുടിച്ചാല്‍ മസ്തിഷ്‌കജ്വരം ഉണ്ടാകാറില്ല. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു രോഗം പകരില്ല. അമീബയുടെ സാന്നിധ്യമുള്ള വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരില്‍ 26 ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രമാണ് രോഗം വരുന്നത്. 97 ശതമാനത്തിലധികമാണ് മരണനിരക്ക്.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
അമീബിക് മസ്തിഷ്ക ജ്വരം വളരെ അപൂർവവും എന്നാൽ മാരകവുമായ ഒരു രോഗമാണ്. ശുദ്ധജലത്തിൽ കാണപ്പെടുന്ന, ‘നെഗ്ലേറിയ ഫൗലെറി’ (Naegleria fowleri) എന്നയിനം അമീബ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ഈ അമീബയെ ‘മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ’ (brain-eating amoeba) എന്നും വിളിക്കാറുണ്ട്. സാധാരണയായി നദികൾ, തടാകങ്ങൾ, നീന്തൽക്കുളങ്ങൾ, ചൂടുനീരുറവകൾ തുടങ്ങിയ സ്ഥലങ്ങളിലെ ശുദ്ധജലത്തിലാണ് ഇവ കാണപ്പെടുന്നത്.

രോഗം എങ്ങനെ പകരുന്നു?

ഈ അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ തലച്ചോറിലെത്തുമ്പോഴാണ് അണുബാധയുണ്ടാകുന്നത്. ഇത് തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (Primary Amebic Meningoencephalitis-PAM) എന്ന രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല.

രോഗലക്ഷണങ്ങൾ

അമീബ ശരീരത്തിൽ പ്രവേശിച്ചാൽ 1 മുതൽ 12 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. പ്രധാന ലക്ഷണങ്ങൾ ഇവയാണ്:

കടുത്ത തലവേദന

പനി

ഛർദ്ദി

കഴുത്ത് വേദന

ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്

കോച്ചിപ്പിടിത്തം (seizures)

രോഗം അതിവേഗം ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്യാം. അതിനാൽ, ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

Anandhu Ajitha

Recent Posts

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി I DHARMASATHALA CASE

ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…

57 minutes ago

തിരുപ്പറം കുണ്ഡ്രത്തിൽ സമനിലതെറ്റി ഡിഎംകെ

തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…

2 hours ago

എട്ടാം ശമ്പള കമ്മീഷൻ ഉടൻ . |Eighth Pay Commission Coming Soon |

2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…

5 hours ago

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. | Bha Bha Ba

ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…

5 hours ago

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ആമസോൺ .|AMAZON INVESTMENT IN INDIA |

എഐ, എക്‌സ്പോർട്ട്, തൊഴിലവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആമസോണിൻ്റെ പുതിയ നിക്ഷേപങ്ങൾ. #amazonsmbhavsummit #amazoninvestmentinindia #megainvestment #aiinvestmentinindia #amazonmegainvestmentinindia #tatwamayitv

6 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം 2023 ന് മുമ്പും ശേഷവും I SELECTION OF CEC IN INDIA

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന കമ്മിറ്റിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ എന്തിന് മാറ്റി ? രാഹുലിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി!…

6 hours ago