ഈസ്റ്റർ ദിനത്തിൽ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് എമിറേറ്റ്‌സ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആശംസകൾ നേരുന്നു
തിരുവനന്തപുരം : ഈസ്റ്റർ ദിനത്തിൽ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് എമിറേറ്റ്‌സ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സന്ദർശിച്ച് ആശംസകൾ നേർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ .തിരുവനന്തപുരം പാളയം ഫെറോനോ പള്ളിയിലെത്തിയാണ് അദ്ദേഹം ഈസ്റ്റര്‍ ആശംസകള്‍ കൈമാറിയത്. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച ആലഞ്ചേരിക്ക് രാജീവ് ചന്ദ്രശേഖർ ജന്മദിനാശംസകളും നേര്‍ന്നു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെയും സഭാവിശ്വാസികളെയും സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നതായി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
“ഈസ്റ്ററും ഓണവും ക്രിസ്മസും ദീപാവലിയും ഒക്കെ ബിജെപി പ്രവര്‍ത്തകര്‍ ഒരേ മനസ്സോടെ ഒത്തുചേര്‍ന്ന് ആഘോഷിക്കുകയാണ്. വഖഫ് ബില്ലിനെ വളച്ചൊടിച്ച് വിവാദമാക്കുന്നവര്‍ കഴിഞ്ഞ 35 കൊല്ലമായി മുനമ്പംകാര്‍ക്ക് വേണ്ടി ചെറിയൊരു കാര്യം പോലും ചെയ്തു കൊടുക്കാത്ത പാര്‍ട്ടികളാണ് “-.രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വികാരി ജനറല്‍ മോണ്‍. ജോണ്‍ തെക്കേക്കര, ആക്ടസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഫറോനാ പള്ളിയിലെത്തിയ രാജീവ് ചന്ദ്രശേഖറെ സ്വീകരിച്ചു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…