ആലപ്പുഴ: വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം.ആലപ്പുഴ എസ്എഫ്ഐയിലാണ് വീണ്ടും വിവാദം ഉയർന്നത്.എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ ഗുരുതര പരാതികളാണ് ഉയർന്ന് വന്നത്. പിന്നാലെ നിഖിലിനെ വിളിച്ചു വരുത്തി സിപിഎം വിശദീകരണം തേടിയെന്നാണ് വിവരം. ഇയാളെ ജില്ലാ, കായംകുളം ഏരിയാ കമ്മിറ്റികളിൽ നിന്നു നീക്കാൻ നിർദ്ദേശം നൽകി. നിഖിലിന്റെ ജൂനിയറായി പഠിച്ച എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം തന്നെയാണ് വിഷയത്തിൽ പരാതി ഉന്നയിച്ചത്. കായംകുളം എംഎസ്എം കോളജിലെ രണ്ടാം വർഷ എംകോം വിദ്യാർത്ഥിയാണ് നിഖിൽ.
എംകോം പ്രവേശനത്തിനു നിഖിൽ തോമസ് സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018-20 കാലഘട്ടത്തിലാണ് നിഖിൽ എംഎസ്എം കോളജിൽ ബികോം പഠിച്ചത്. എന്നാൽ ഡ്രിഗ്രി പാസായില്ല. ബികോം പഠിക്കുമ്പോൾ 2019ൽ യുയുസിയും 2020ൽ സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖിൽ. ഡിഗ്രി തോറ്റ നിഖിൽ 2021ൽ എംഎസ്എം കോളജിൽ തന്നെ എംകോമിനു ചേർന്നു. 2019-21 കാലത്തെ കലിംഗ സർവകലാശാലയിലെ ഡിഗ്രി സർട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്. ഒരേ സമയത്ത് രണ്ട് യൂണിവേഴ്സിറ്റിക്കു കീഴിൽ എങ്ങനെ പഠിക്കുമെന്നതാണ് സംശയമായത്. യഥാർഥ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പട്ടപ്പോൾ സർവകലാശാലയിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന വാദമാണ് നിഖിൽ പറഞ്ഞത്. ഇതോടെയാണ് പാർട്ടി നടപടി.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…