Creating fake Aadhaar cards for fraudsters; Arshal was arrested for helping the money laundering gang
തൃശൂർ : കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ മോഷണം പതിവാക്കിയ കുപ്രസിദ്ധ കുറ്റവാളി വാടാനപ്പിള്ളി രായമരക്കാര്‍ വീട്ടില്‍ സുഹൈല്‍ (44) എന്ന ഓട്ടോ സുഹൈല്‍ പിടിയിലായതോടെ ചുരുളഴിഞ്ഞത് കൗതുകകരമായ മറ്റൊരു കേസ്.
ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍നിന്നു മൊബൈല്‍ ഫോണുകള്‍, ബാങ്ക് പാസ്ബുക്ക്, വൈഫൈ കണക്‌ഷന്റെ സ്വിച്ച്, പണം തുടങ്ങിയവ മോഷ്ടിച്ച കേസിലാണ് തൃശൂര്‍ സിറ്റി പൊലീസ് സുഹൈലിനെ പിടികൂടിയത്.
സുഹൈലിനെ ചോദ്യം ചെയ്തതോടെ, നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഭാര്യയുടെ ബിസിനസ് തകര്‍ക്കാന്‍ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്തും സുഹൈല്‍ മോഷണം നടത്തിയിരുന്നു. പാലക്കാട് ചിറ്റൂരില്‍ ബിസിനസ് നടത്തിയിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് ഒരു കേസില്‍പെട്ട് ജയിലില്‍ കഴിയവേ സുഹൈലും ജയിലില്‍ അന്തേവാസിയായിരുന്നു. അവിടെവച്ച് അയാളുമായി പരിചയത്തിലായ സുഹൈലിനോട് തന്റെ ഭാര്യ നടത്തിവന്നിരുന്ന ബിസിനസ് എങ്ങിനെയെങ്കിലും തകര്‍ക്കണമെന്ന് പറയുകയും സുഹൈല്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ചെയ്തു.ജയിലില്‍നിന്ന് ഇറങ്ങിയശേഷം, ക്വട്ടേഷന്‍ നല്‍കിയയാളുടെ ഭാര്യ നടത്തിവന്നിരുന്ന ബിസിനസ് സ്ഥാപനത്തില്‍ കയറി സുപ്രധാന രേഖകള്‍ സൂക്ഷിച്ചിരുന്ന കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവുകള്‍, തുടങ്ങിയ മോഷ്ടിച്ച് സുഹൈല്‍ കടന്നുകളഞ്ഞു. ഈ കേസില്‍ ഇതുവരെ പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. സുഹൈലിനെ ഈ കേസിനു വേണ്ടി ചിറ്റൂര്‍ പൊലീസിന് കൈമാറും.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…