Another murder!; Boyfriend killed his girlfriend and cut her into 35 pieces in Bangladesh; Accused Abubakar arrested
ബംഗ്ലാദേശ് : കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി കാമുകൻ.പ്രതി
അബുബക്കറാണ് കവിതാ റാണിയെന്ന യുവതിയെ കൊലപ്പെടുത്തിയത്.നവംബര്‍ 6ന് യുവാവ് ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് തൊഴിലുടമ യുവാവിനെ തിരക്കി ആളയ്ക്കുകയായിരുന്നു. പക്ഷെ വാടക വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.ഇതോടെ വീട്ടുടമസ്ഥന്‍ പോലീസിനെ വിളിക്കുകയായിരുന്നു.
പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം ബോക്സില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തല മറ്റൊരു പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു.മൃതദേഹം പോളിത്തീന്‍ കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.കവിതാ റാണിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയുകയായിരുന്നു. നവംബര്‍ 7നാണ് പോലീസ് അബുബക്കറിനെ പിടികൂടിയത്.
പങ്കാളി സപ്നയ്ക്കൊപ്പം കഴിയുകയായിരുന്നു ഇയാള്‍. ഗോബര്‍ചാക്കയിലെ വീട്ടില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇവര്‍. അതിനിടയിലാണ് കവിതയുമായി യുവാവ് അടുക്കുന്നത്. സപ്ന സ്ഥലത്ത് ഇല്ലാതിരുന്ന ദിവസം കവിതയെ യുവാവ് വീട്ടിലേക്ക് വിളിക്കുകയായിരുന്നു. വീട്ടിലെത്തിയ കവിത യുവാവിന് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് യുവാവ് കവിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
പിന്നാലെ ശരീരം വെട്ടി മുറിച്ച് 35 കഷ്ണങ്ങളാക്കി. പലയിടങ്ങളിലായി കളയാനായിരുന്നു യുവാവിന്‍റെ പദ്ധതി. എന്നാല്‍ പോളിത്തീനില്‍ പൊതിഞ്ഞ് കൈകള്‍ മാത്രം കളയാനാണ് ഇയാള്‍ക്ക് സാധിച്ചത്. അതിനിടയിലാണ് റാപിഡ് ആക്ഷന്‍ ഫോഴ്സ് ഇയാളെ പിടികൂടിയത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…