CRIME

ബംഗാളിൽ വീണ്ടും ബലാത്സംഗം!!അതിക്രമത്തിനിരയായത് ഒഡീഷ സ്വദേശിനിയായ എംബിബിഎസ്‌ വിദ്യാർത്ഥിനി ; സുഹൃത്തും സംശയനിഴലിൽ

ദുർഗാപൂർ: പശ്ചിമ ബംഗാളിൽ വീണ്ടും കൂട്ടബലാത്സംഗം. ബംഗാളിലെ ദുർഗാപൂരിലാണ് ഒഡിഷ സ്വദേശിനിയായ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി അതിക്രമത്തിനിരയായത്. ദുർഗാപൂരിലെ ശിവാപൂർ മേഖലയിലുള്ള ഐ.ക്യു. സിറ്റി മെഡിക്കൽ കോളേജ് പരിസരത്ത് ഇന്നലെ രാത്രിയാണ് സംഭവം.
ഒഡിഷയിലെ ജലേശ്വറിൽ നിന്നുള്ള 23 വയസ്സുകാരിയായ വിദ്യാർത്ഥിനി ഒരു പുരുഷ സുഹൃത്തിനൊപ്പം പുറത്തുപോയ സമയത്താണ് ആക്രമിക്കപ്പെട്ടത്. രാത്രി 8.30-ഓടെ കോളേജ് ഗേറ്റിന് സമീപത്ത് വെച്ച് ഒരു സംഘം ആളുകൾ ഇവരെ തടഞ്ഞുനിർത്തുകയും, വിദ്യാർത്ഥിനിയെ അടുത്തുള്ള വനപ്രദേശത്തേക്ക് ബലമായി കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ആക്രമണസമയത്ത് യുവതിയുടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടതായും, ഇയാൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും പെൺകുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സുഹൃത്ത് തെറ്റായ കാരണങ്ങൾ പറഞ്ഞ് മകളെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി വഴിതെറ്റിച്ചു എന്നും പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. അക്രമികൾ വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും 5,000 രൂപ കവരുകയും ചെയ്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിനിയെ ദുർഗാപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിലവിൽ ഇവരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷപ്പെട്ട സുഹൃത്ത് ഉൾപ്പെടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പ് കോളേജ് അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കൂടാതെ, ദേശീയ വനിതാ കമ്മീഷൻ (NCW) അംഗങ്ങൾ വിദ്യാർത്ഥിനിയെയും മാതാപിതാക്കളെയും സന്ദർശിക്കുന്നതിനായി ദുർഗാപൂരിലേക്ക് തിരിച്ചിട്ടുണ്ട്.

ബംഗാളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിൽ എൻ.സി.ഡബ്ല്യു അംഗം അർച്ചന മജുംദാർ ആശങ്ക രേഖപ്പെടുത്തി. ഇത്തരം കേസുകളിൽ പോലീസ് സജീവമായ നടപടികൾ സ്വീകരിക്കാത്തത് നിർഭാഗ്യകരമാണെന്നും, കുറ്റകൃത്യങ്ങളുടെ വർദ്ധനവ് തടയാൻ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വനിതാ സുരക്ഷയുടെ കാര്യത്തിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ അടുത്തിടെ വിമർശനങ്ങൾ നേരിടുന്നുണ്ട്. കൊൽക്കത്തയിലെ കോളേജ് കാമ്പസുകളിൽ അടുത്തിടെ നടന്ന രണ്ട് ബലാത്സംഗ കേസുകൾ ഇതിന് ആക്കം കൂട്ടി. കഴിഞ്ഞ ജൂലൈയിൽ സൗത്ത് കൽക്കട്ട ലോ കോളേജിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. ഈ സംഭവത്തിൽ ഒരു മുൻ വിദ്യാർത്ഥി ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ഒരു പി ജി ഡോക്ടർ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവം സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ കേസിൽ സഞ്ജയ് റോയ് എന്ന സിവിക് പോലീസ് വളണ്ടിയറെ അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

Anandhu Ajitha

Recent Posts

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

26 minutes ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

44 minutes ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

1 hour ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ! 7 പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…

2 hours ago

ഭീകരർ നിയമവിരുദ്ധമായി സിം കാർഡുകൾ സംഘടിപ്പിച്ചെന്ന് കണ്ടെത്തൽ I DELHI BLAST CASE

ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…

2 hours ago

വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം I CRISIS IN VENEZUELA

വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…

3 hours ago