Anti-India circular of Popular Front terrorists out
ദില്ലി: ഇന്ത്യയുടെ ഭരണം പിടിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന ഭീകരർ തയ്യാറാക്കിയ ആഭ്യന്തര സർക്കുലർ പുറത്ത്. പട്നയിൽ ഇന്നലെ അറസ്റ്റിലായ ഭീകരരിൽ നിന്നാണ് സർക്കുലർ പോലീസിന് ലഭിച്ചത്. ഈ സർക്കുലറിൽ ഇസ്ലാമിക ഭരണഘടന എങ്ങനെ നടപ്പിലാക്കണമെന്നും, ഇന്ത്യയിൽ 2047ഓടെ എങ്ങനെ ഭരണം പിടിക്കണമെന്നും തുടങ്ങിയ വിവരങ്ങളാണ് ഉള്ളത്.
മുസ്ലിങ്ങൾ തങ്ങളുടെ കീഴിൽ അണിനിരക്കുകയും ആയുധ പരിശീലനം നേടുകയും അതിനൊപ്പം ആയുധങ്ങളും സ്ഫോടക വസ്തുക്കളും വൻ തോതിൽ ശേഖരിക്കുകയും ചെയ്യണം. ഹിന്ദു നേതാക്കളുടേയും ആർ.എസ്.എസ് നേതാക്കളുടേയും വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കണം. എതിർക്കുന്നവരെ ഒന്നും നോക്കാതെ കൊന്നൊടുക്കണം. എല്ലാ മേഖലകളിലും നുഴഞ്ഞു കയറണം. സൈന്യത്തിലും ജുഡീഷ്യറിയിലും സർക്കാർ സംവിധാനങ്ങളിലും കയറിപ്പറ്റി കഴിഞ്ഞാൽ ഭരണം പിടിക്കാൻ കഴിയും.
ഇന്ത്യയിലെ പത്ത് ശതമാനം മുസ്ലിങ്ങൾ തങ്ങളോടൊപ്പം ചേർന്നാൽ ഭീരുക്കളായ ഭൂരിപക്ഷ സമുദായത്തെ കീഴ്‌പ്പെടുത്തി ഇസ്ലാമിന്റെ പ്രതാപം ഇന്ത്യയിൽ നടപ്പിലാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ആർ.എസ്.എസ് സവർണ സംഘടനയാണെന്ന് ചൂണ്ടിക്കാട്ടി ദലിത് സമുദായങ്ങളെ ആർ.എസ്.എസിൽ നിന്നകറ്റണം. ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യം മറച്ചു വച്ച് ദേശീയ പതാക, ഭരണഘടന, അംബേദ്കർ എന്നിവ നിരന്തരം ഉപയോഗിക്കണമെന്നും സർക്കുലറിൽ വ്യക്തമായി പറയുന്നുണ്ട്.
മുസ്ലിം ഭൂരിപക്ഷമുള്ള മേഖലകളിൽ ട്രെയിനിംഗ് സെന്ററുകൾ സ്ഥാപിക്കുകയും തുടർന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കുകയും വേണമെന്ന് സർക്കുലറിൽ നിർദ്ദേശമുണ്ട്. തുർക്കിയുമായി ബന്ധം സ്ഥാപിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും മറ്റ് ഇസ്ലാമിക രാജ്യങ്ങൾ ഇന്ത്യയുടെ ഭരണം പിടിക്കാൻ സഹായിക്കുമെന്നും സർക്കുലറിൽ പറയുന്നു.
ഇന്നലെയാണ് റിട്ട. പോലീസുകാരനടക്കം ഭീകര പ്രവര്‍ത്തകരായ രണ്ടുപേര്‍ ബിഹാറില്‍ അറസ്റ്റിലായത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള ജാര്‍ഖണ്ഡിലെ റിട്ട. പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീന്‍, അത്തര്‍ പര്‍വേസ് എന്നിവരെയാണ് പട്‌നയിലെ ഫുല്‍വാരി ഷരീഫില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ആയോധനകലയെന്ന പേരില്‍ പ്രദേശത്തെ നിരവധിപേര്‍ക്ക് പ്രതികള്‍ ആയുധപരിശീലനം നല്‍കിയിരുന്നു. കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് ആളുകളെത്തിയാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. പേരുകൾ മാറ്റി ടിക്കറ്റെടുത്ത് യാത്രചെയ്തിരുന്ന ഇവര്‍, ഹോട്ടലുകളിലും വ്യാജ പേരുകളിലാണ് താമസിച്ചിരുന്നത്. ആയോധനകലയുടെ പേരില്‍ വാളുകളും കത്തികളും ഉപയോഗിച്ച് നടത്തിയ ഈ പരിശീലനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിലായ പര്‍വേസിന് പാകിസ്താന്‍, തുര്‍ക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ ലഭിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം. നിലവില്‍ കസ്റ്റഡിയിലുള്ള സിമി പ്രവര്‍ത്തകരെ മോചിപ്പിക്കാനുള്ള ചെലവുകള്‍ക്കായാണ് ഈ പണം ഉപയോഗിച്ചിരുന്നതെന്നും പര്‍വേസിന്റെ ഇളയസഹോദരന്‍ 2002-ലെ സ്‌ഫോടനക്കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
വന്‍തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുള്ളതിനാല്‍ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…
അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…