Kerala

ഹിന്ദു നേതാക്കളെ കൊന്നൊടുക്കും; ഇസ്ലാമിക ഭരണഘടന നടപ്പിലാക്കും; 2047 ൽ ഇന്ത്യയുടെ ഭരണം പിടിക്കും, ഭീകരരുടെ ഇന്ത്യാ വിരുദ്ധ സർക്കുലർ പുറത്ത്

ദില്ലി: ഇന്ത്യയുടെ ഭരണം പിടിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന ഭീകരർ തയ്യാറാക്കിയ ആഭ്യന്തര സർക്കുലർ പുറത്ത്. പട്നയിൽ ഇന്നലെ അറസ്റ്റിലായ ഭീകരരിൽ നിന്നാണ് സർക്കുലർ പോലീസിന് ലഭിച്ചത്. ഈ സർക്കുലറിൽ ഇസ്ലാമിക ഭരണഘടന എങ്ങനെ നടപ്പിലാക്കണമെന്നും, ഇന്ത്യയിൽ 2047ഓടെ എങ്ങനെ ഭരണം പിടിക്കണമെന്നും തുടങ്ങിയ വിവരങ്ങളാണ് ഉള്ളത്.

മുസ്ലിങ്ങൾ തങ്ങളുടെ കീഴിൽ അണിനിരക്കുകയും ആയുധ പരിശീലനം നേടുകയും അതിനൊപ്പം ആയുധങ്ങളും സ്ഫോടക വസ്തുക്കളും വൻ തോതിൽ ശേഖരിക്കുകയും ചെയ്യണം. ഹിന്ദു നേതാക്കളുടേയും ആർ.എസ്.എസ് നേതാക്കളുടേയും വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കണം. എതിർക്കുന്നവരെ ഒന്നും നോക്കാതെ കൊന്നൊടുക്കണം. എല്ലാ മേഖലകളിലും നുഴഞ്ഞു കയറണം. സൈന്യത്തിലും ജുഡീഷ്യറിയിലും സർക്കാർ സംവിധാനങ്ങളിലും കയറിപ്പറ്റി കഴിഞ്ഞാൽ ഭരണം പിടിക്കാൻ കഴിയും.

ഇന്ത്യയിലെ പത്ത് ശതമാനം മുസ്ലിങ്ങൾ തങ്ങളോടൊപ്പം ചേർന്നാൽ ഭീരുക്കളായ ഭൂരിപക്ഷ സമുദായത്തെ കീഴ്‌പ്പെടുത്തി ഇസ്ലാമിന്റെ പ്രതാപം ഇന്ത്യയിൽ നടപ്പിലാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ആർ.എസ്.എസ് സവർണ സംഘടനയാണെന്ന് ചൂണ്ടിക്കാട്ടി ദലിത് സമുദായങ്ങളെ ആർ.എസ്.എസിൽ നിന്നകറ്റണം. ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യം മറച്ചു വച്ച് ദേശീയ പതാക, ഭരണഘടന, അംബേദ്കർ എന്നിവ നിരന്തരം ഉപയോഗിക്കണമെന്നും സർക്കുലറിൽ വ്യക്തമായി പറയുന്നുണ്ട്.

മുസ്ലിം ഭൂരിപക്ഷമുള്ള മേഖലകളിൽ ട്രെയിനിംഗ് സെന്ററുകൾ സ്ഥാപിക്കുകയും തുടർന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കുകയും വേണമെന്ന് സർക്കുലറിൽ നിർദ്ദേശമുണ്ട്. തുർക്കിയുമായി ബന്ധം സ്ഥാപിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും മറ്റ് ഇസ്ലാമിക രാജ്യങ്ങൾ ഇന്ത്യയുടെ ഭരണം പിടിക്കാൻ സഹായിക്കുമെന്നും സർക്കുലറിൽ പറയുന്നു.

ഇന്നലെയാണ് റിട്ട. പോലീസുകാരനടക്കം ഭീകര പ്രവര്‍ത്തകരായ രണ്ടുപേര്‍ ബിഹാറില്‍ അറസ്റ്റിലായത്.
ജാര്‍ഖണ്ഡിലെ റിട്ട. പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീന്‍, അത്തര്‍ പര്‍വേസ് എന്നിവരെയാണ് പട്‌നയിലെ ഫുല്‍വാരി ഷരീഫില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ആയോധനകലയെന്ന പേരില്‍ പ്രദേശത്തെ നിരവധിപേര്‍ക്ക് പ്രതികള്‍ ആയുധപരിശീലനം നല്‍കിയിരുന്നു. കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് ആളുകളെത്തിയാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. പേരുകൾ മാറ്റി ടിക്കറ്റെടുത്ത് യാത്രചെയ്തിരുന്ന ഇവര്‍, ഹോട്ടലുകളിലും വ്യാജ പേരുകളിലാണ് താമസിച്ചിരുന്നത്. ആയോധനകലയുടെ പേരില്‍ വാളുകളും കത്തികളും ഉപയോഗിച്ച് നടത്തിയ ഈ പരിശീലനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

5 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

6 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

6 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

15 hours ago