12 വയസുകാരിയായ ജൂത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പാരീസ് സിറ്റി ഹാളിനു പുറത്ത് പ്രതിഷേധിക്കുന്നവർ
പാരിസിൻെറ പ്രാന്തപ്പട്ടണമായ കോർബെവോയിൽ 12 വയസുകാരിയായ ജൂത പെൺകുട്ടി കൂട്ട ബലാത്സഗത്തിനിരയായി. പ്രതികളായ രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. യഹൂദവിരുദ്ധ അധിക്ഷേപങ്ങൾ നടത്തിയ ശേഷം ആൺകുട്ടികൾ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. മത വൈര്യവും ജൂതന്മാരോടുള്ള കടുത്ത പകയുമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. 12, 13 വയസുകാരായ 2 ആൺകുട്ടികളെ കസ്റ്റഡിയിലെടുത്തതായി റീജിയണൽ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. 15 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യൽ, അക്രമം, മതം മുൻനിർത്തിയുള്ള അപമാനിക്കൽ, വധഭീഷണി, കൊള്ളയടിക്കൽ ശ്രമം,പീഡന ദൃശ്യം പകർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചത് മുതൽ ഫ്രാൻസിൽ യഹൂദവിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിക്കുകയാണ്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഈ ആഴ്ച വംശീയതയെക്കുറിച്ചും യഹൂദവിരുദ്ധതയെക്കുറിച്ചും അദ്ധ്യാപകർ വിദ്യാർത്ഥികളുമായി സംസാരിക്കണമെന്ന് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ സ്കൂളുകളോട് ആവശ്യപ്പെട്ടു.
നിലവിൽ മൂന്നാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ കടന്നു പോവുകയാണ് ഫ്രാൻസ്. ഈ മാസമാദ്യം നടന്ന യൂറോപ്യൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിക്ക് നിരാശാജനകമായ ഫലമുണ്ടായതിൻ്റെ പശ്ചാത്തലത്തിൽ മാക്രോൺ പെട്ടെന്ന് പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
ഫ്രാൻസിലെ നിയമമനുസരിച്ച് ഇരകളുടെ സംരക്ഷണ നയങ്ങൾ അനുസരിച്ച് പ്രോസിക്യൂട്ടറുടെ ഓഫീസ് പെൺകുട്ടിയുടെ മതം വ്യക്തമാക്കുകയോ അവളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുകയോ ചെയ്തില്ല. എന്നാൽ ഫ്രഞ്ച് മാദ്ധ്യമങ്ങളും ടൗൺ മേയറും ഇതിനെ ഒരു ആൻ്റിസെമിറ്റിക് ആക്രമണം എന്ന് വിളിച്ചതോടെയാണ് ഇര ജൂത പെൺകുട്ടിയാണ് എന്ന് വ്യക്തമായത്. പിന്നീട്, അഭിഭാഷകനും ജൂത നേതാവുമായ എലി കോർച്ചിയ ഫ്രഞ്ച് ബ്രോഡ്കാസ്റ്റർ ബിഎഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പെൺകുട്ടി ജൂതാണെന്നും ആക്രമണത്തിനിടെ ഗാസയിലെ യുദ്ധം പരാമർശിച്ചതായും പറഞ്ഞു.
സംഭവത്തിൽ പാരീസ് സിറ്റി ഹാളിനു പുറത്ത് പ്രതിഷേധക്കാർ ഒത്തുകൂടി,യഹൂദവിരുദ്ധ അക്രമങ്ങളെയും ഭീഷണികളെയും അപലപിച്ചു. ഫ്രാൻസിലെ രാഷ്ട്രീയ നേതാക്കൾ ആക്രമണത്തെ അപലപിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…