Anu's death in Perampra is murder! His head was trampled down in the water of the stream; Passed away with jewels after ensuring death; This is the shocking revelation of the accused
കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. കേസിൽ മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമത്തിനിടെ യുവതിയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും അതിക്രൂരമായിട്ടാണ് അനുവിനെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. രാവിലെ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്ന അനുവിന് പ്രതിയായ മലപ്പുറം സ്വദേശി ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റുകയായിരുന്നു. തോടിന് സമീപം എത്തിയപ്പോൾ അനുവിനെ തള്ളിയിട്ട് തല വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊല്ലുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ ഇയാൾ അനുവിന്റെ ആഭരണങ്ങൾ കവർന്ന് അവിടെ നിന്നും രക്ഷപ്പെട്ടു.
തോടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ എത്തിയതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ സിസിടിവിയിൽ നിന്നും നാട്ടുകാരുടെ മൊഴി സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറത്തെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരിച്ചറിയൽ പരേഡിന് ശേഷം ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിടും. 55ലധികം കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ബലാത്സംഗകേസിൽ ഉൾപ്പെടെ ഇയാൾ പ്രതിയായിരുന്നു. ബൈക്കിൽ ലിഫ്റ്റ് നൽകി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു.
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…
പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…