കോന്നി ഉപതെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്‍റെ വിജയം ഉറപ്പാണെന്ന് ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. പോളിങ് സ്റ്റേഷനിൽ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സിൽ വിചാരിച്ച് പിണറായി വിജയന്‍റെ നെഞ്ചിൽ കുത്താനുള്ള അവസരമാണ് ഇതെന്നും കോന്നിയിലെ ജനങ്ങളോട് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു എ പിഅബ്ദുള്ളക്കുട്ടി.
വികസനവും വിശ്വാസവുമാണ് കോന്നിയിലെ പ്രധാന തെരഞ്ഞെടുപ്പ് ചർച്ചകൾ. രണ്ടായാലും കെ സുരേന്ദ്രൻ വിജയിക്കുമെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. താമരശ്ശേരി ബിഷപ്പിന്‍റെ മുഖത്തുനോക്കി നികൃഷ്ട ജീവി എന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസികൾക്കെതിരെ നിലപാട് സ്വീകരിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. സിപിഎം അതൊക്കെ മാറ്റിപ്പറയാൻ ഇപ്പോൾ ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
വിശ്വാസസംരക്ഷണത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്നു കെ സുരേന്ദ്രൻ. ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് അദ്ദേഹത്തെ പിണറായിയുടെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചത്. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കുകയും ചെയ്തു. അതിനൊക്കെ പകരം വീട്ടാൻ ജനങ്ങൾക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിത്.ശബരിമലയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിജി മുമ്പോട്ട് വച്ച ഒരു സ്വപ്നമുണ്ട്. ശബരിമലയെ ഒരു ലോകോത്തര തീർത്ഥാടന കേന്ദ്രമാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. പറയുന്നതൊക്കെ യാഥാർത്ഥ്യമാക്കുന്ന വ്യക്തിയാണ് മോദി . അദ്ദേഹം വിഭാവനം ചെയ്ത ശബരിമലയെന്ന സ്വപ്നം യാഥാർത്ഥ്യമാവണമെങ്കിൽ കെ സുരേന്ദ്രന് വോട്ടുചെയ്യണമെന്നും എ പി അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…