Categories: Featured

പരുമലയിലെ അഗ്നിനക്ഷത്രങ്ങൾ മറക്കാത്ത നൊമ്പരം: എ.പി അബ്ദുളളക്കുട്ടി

പരുമല ബലിദാനദിനം അനുസ്മരണസമ്മേളനവും, പുഷ്പാർച്ചനയും നടത്തി.പരുമല സംഭവം നടക്കുമ്പോൾ ഞാൻ എസ് എഫ് ഐ കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്നു. ആ നൊമ്പരത്തിന് അനുകൂല നിലപ്പാട് എടുത്തതിന് ഞാൻ ഇപ്പോൾ ഈ പരുമലയുടെ വേദിയിൽ വന്ന് പ്രായ്ശ്ചിത്തം ചെയ്യുന്നു.

ഈ വേദിയിൽ ഇരിക്കുന്ന അനുവിന്റെ പിതാവ് ശശിയേട്ടൻ, സുജിത്തിന്റെ പിതാവ് ശിവദാസൻചേട്ടന്റെ മുന്നിൽ ഒരായിരം ക്ഷമ ചോദിക്കുന്നു ഈ പാപ കാലഘട്ടത്തിൽ ഈ ക്രൂര പ്രസ്ഥാനത്തിൽ പ്രവർത്തിച്ചതിന് എന്ന് എ.പി അബ്ദുള്ളക്കുട്ടി പരുമല ബലിദാന അനുസ്മരണ വേദിയിൽ പ്രസംഗിച്ചു.

പതിറ്റാണ്ടുകൾ കഴിഞ്ഞാലും ജനമനസാക്ഷിയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത മാർകിസ്റ്റ് ക്രൂരതയാണ് പരുമല പമ്പാകോളേജിൽ നടന്നതെന്ന് ക്രൂരവും, പൈശാചകമായ കൊലപാതങ്ങൾ ചെയ്യാൻ മാർകിസ്റ്റ് പാർട്ടിയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂയെന്നും, അത് അവരുടെ ജീനിന്റെ പ്രത്യേകതയാണെന്നും, ദേശത്തിന്റെ ഭാവിയിലേക്ക് ഉദിച്ച് വന്ന മൂന്നു കൗമാരങ്ങളെയാണ് മാർകിസ്റ്റ് പാർട്ടി ഇല്ലാതാക്കിയെന്നും, കാലം ഈ ക്രൂരതയ്ക്ക് മാപ്പ് നൽകിലെന്നും, എസ് എഫ്.ഐ ഇപോൾ സ്റ്റുപ്പിണ്ട് ഫെണ്ടറേഷൻ ഓഫ് ഇന്ത്യ ആയെന്നും
അദ്ദേഹം പറഞ്ഞു.

മാന്നാർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന 23 മത് പരുമല ബലിദാനദിന ശ്രദ്ധാജ്ഞലി ഉത്ഘാടനം ചെയ്യുകയായിരുന്നു. യുവമോർച്ച ജില്ല പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അധ്യക്ഷത വഹിച്ചു.
വീരബലിദാനികളായ അനുവിന്റെ പിതാവ് ശശിധരൻ, സുജിത്തിന്റെ പിതാവ് ശിവദാസൻ നായർ എന്നിവരും അനുസ്മരണത്തിൽ പങ്കെടുത്തു.

ബിജെപി ജില്ല പ്രസിഡന്റ് കെ.സോമൻ അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ജില്ല ജന:സെക്രട്ടറിമാരായ ഡി. അശ്വനി ദേവ്, എം.വി ഗോപകുമാർ, പരുമല ബലിദാൻ ട്രസ്റ്റ് സെക്രട്ടറി മധു പരുമല, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരാജ് ശ്രീവിലാസം, ബിജെപി മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ, പി.കെ വാസുദേവൻ, രാജേഷ് ഗ്രാമം, സജു കുരുവിള, ഷാജികരുവാറ്റ,വിശ്വവിജയ്പാൽ, അജൂബ് എന്നിവർ പ്രസംഗിച്ചു.

പരുമല ബലിദാൻ ട്രസ്റ്റ് ഏർപ്പെടുത്തിയ പമ്പാകേളേജിലെ
മികച്ച വിദ്യാർത്ഥികൾക്ക് ഉള്ള എൻഡോമെൻറ് വിതരണവും നടത്തി.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

9 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

10 hours ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

11 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

11 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

17 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

18 hours ago