India

‘എനിക്ക് എന്റെ രാജ്യമാണ് വലുത്, അതിനാൽ ഞാൻ ഭാരതീയ ജനത പാർട്ടിയിൽ ചേർന്നു’; യുപിയിൽ ബിജെപിയുടേത് വൻ വിജയമെന്നും മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവ്

ദില്ലി: ഉത്തർപ്രദേശിൽ ജനവിധിയോടെ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പലരുടെയും അവകാശവാദങ്ങൾ പൊളിഞ്ഞെന്ന് തുറന്നടിച്ച് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ്. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ വൻ വിജയത്തിൽ പ്രതികരിക്കുകയായിരുന്നു അപർണ യാദവ്. തീവ്ര രാജ്യസ്നേഹി ആയതിനാലാണ് താൻ സമാജ് വാദി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതെന്ന് അപർണ വ്യക്തമാക്കി. കൂടാതെ ഉത്തർപ്രദേശിൽ ബി.ജെ.പി ജയിക്കില്ലെന്ന് പറഞ്ഞ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പലരുടെയും വാദങ്ങൾ പൊളിഞ്ഞുവെന്നും തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ബി.ജെ.പിയിൽ ചേർന്ന അപർണ പരിഹസിച്ചു.

‘ബി.ജെ.പിക്ക് വൻ വിജയമാണ് യു.പിയിൽ ലഭിച്ചത്. സമാജ് വാദി പാർട്ടിക്ക് എവിടെയാണ് പിഴച്ചത് എന്നറിയില്ല. എനിക്ക് എന്റെ രാജ്യമാണ് വലുത്. എല്ലാ ഇന്ത്യക്കാരും രാജ്യസ്നേഹികൾ ആണ്. പക്ഷെ, ഞാൻ തീവ്ര രാജ്യസ്നേഹിയാണ്. അതുകൊണ്ടാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതാണ് ഉചിതമെന്ന് കരുതി. രാജ്യത്തിന് വേണ്ടിയാണ് ഞാൻ ബി.ജെ.പിയിൽ ചേർന്നത്. നേതൃത്വം എന്ത് ഉത്തരവാദിത്വം തന്നാലും സന്തോഷകരമായി ഏറ്റെടുത്ത് പ്രവർത്തിക്കും’- അപർണ വ്യക്തമാക്കി.

അതേസമയം മുമ്പ് ഇ.വി.എമ്മുകളിൽ കൃത്രിമം കാണിച്ചാണ് യു.പിയിൽ ബി.ജെ.പി ജയിച്ചതെന്ന എതിർ രാഷ്ട്രീയക്കാരുടെ ആരോപണത്തെ അപർണ അപലപിച്ചിരുന്നു. ബി.ജെ.പി, വോട്ടിൽ കൃത്രിമം കാണിച്ചെന്ന് അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. യു.പിയിലെ ജനങ്ങൾ സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ ആണ് വോട്ട് ചെയ്തെന്നും യാതൊരു കൃത്രിമത്വവും ഇതിൽ ഇല്ലെന്നും അപർണ മറുപടി നൽകി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെ രണ്ടാം ടേമിലേക്ക് തിരഞ്ഞെടുക്കാമെന്ന് തീരുമാനിച്ചത് ജനങ്ങളാണെന്നും അപർണ വ്യക്തമാക്കി.

B4 Admin

Recent Posts

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം: ഫണ്ട് മരവിപ്പിക്കാനും സ്ഥാപനങ്ങൾ സീൽ ചെയ്യാനും സംസ്ഥാനങ്ങൾക്ക് അധികാരം

ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…

4 hours ago

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…

5 hours ago

സുപ്രീം കോടതി വിധിക്ക് സ്വാഗതം: വള്ളിയൂരിൽ വിളക്കേന്തി ബിജെപി പ്രവർത്തകരുടെ ഘോഷയാത്ര

തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…

6 hours ago

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു: അടൂർ സ്വദേശിനി ഗംഗയുടെ കൊലപാതകത്തിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…

6 hours ago

സുപ്രീം നീതി! തിരുപ്പുറംകുന്ദ്രത്ത് നാളെ വിശ്വാസജ്വാല ഉയരും! ട്രസ്റ്റികൾക്ക് പണി പോയി.

മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ…

9 hours ago

26/11 മുംബൈ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഭാരതത്തിന് ഐക്യദാർഢ്യം

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…

9 hours ago