Sabarimala

ശബരീശന്റെ പുണ്യ നിയോഗം ലഭിച്ച നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് സ്വീകരണമൊരുക്കി പുണ്യദർശനം മാസിക, രണ്ട് പതിറ്റാണ്ടുകളുടെ വിജയവഴിയിലൂടെ മുന്നേറുന്ന പുണ്യദർശനം ഇരുപത്തിമൂന്നാം വയസ്സിലേക്ക്!

‘പുണ്യദർശനം’ മാസികയുടെയും പുണ്യദർശനം ബുക്സിന്റെയും ആഭിമുഖ്യത്തിൽ ‘നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ. കെ.ജയരാമൻ നമ്പൂതിരിക്കും “നിയുക്ത മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ. വി.ഹരിഹരൻ നമ്പൂതിരിക്കും സ്വീകരണം നൽകുന്നു. കഴിഞ്ഞ ഇരുപത്തിരണ്ട് വർഷങ്ങളായി ഹൈന്ദവ ഭക്തമാനസങ്ങൾക്ക് സനാ തനധർമ്മത്തിന്റെ സന്ദേശം പകരുന്നതാണ് ‘പുണ്യദർശനം’ മാസികയും അനു ബന്ധ പ്രസിദ്ധീകരണമായ പുണ്യദർശനം ബുക്ക്‌സും. ഇതോടൊപ്പം രണ്ടാം തവണയും കേരള ദേവസ്വം റിക്രൂ ട്ടുമെന്റ് ബോർഡ് ചെയർമാനായി നിയമിതനായ അഡ്വ എം രാജഗോപാലൻ നായർ, പാലേമാട് ശ്രീ വിവേകാനന്ദ പഠനകേന്ദ്രം ചെയർമാൻ ശ്രീ.കെ.ആർ.ഭാസ്ക്കര പിള്ള എന്നിവരെയും ഈ ചടങ്ങിൽ വെച്ച് ആദരിക്കും.

ഒരു പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളം ഇരുപത്തിരണ്ട് വർഷങ്ങൾ വലിയൊരു കാലയളവല്ലെന്ന് പറയാമെങ്കിലും വാണിജ്യപരമായ താൽപര്യങ്ങൾ മുൻനിർത്തി പല പ്രസിദ്ധീകരണങ്ങളും തമ്മിൽ പ്രചാരപ്പോരിൽ ഏർപ്പെട്ടിരിക്കുന്ന കേരളത്തിൽ ധർമ്മത്തിന്റെയും നീതിബോധത്തിന്റെയും ഈശ്വരചിന്തയുടേയും സമർപ്പണത്തിന്റെയും സന്ദേശവാഹിയായ ഒരു ആദ്ധ്യാത്മിക മാസിക പ്രചാര ത്തിലും സ്വീകാര്യതയിലും ബഹുകാതം മുന്നേറി ഇരുപത്തിമൂന്നാം വർഷത്തിലേക്ക് കടക്കുന്നു എന്ന അത്യപൂർവ്വമായ നേട്ടമാണ് പുണ്യദർശനം കൈവരിച്ചിരിക്കുന്നത്.

2022 നവംബർ 3-ാം തീയതി വ്യാഴാഴ്ച്ച വൈകുന്നേരം 4.00മണിക്കാണ് ചടങ്ങ് നടക്കുന്നത്. കോട്ടയം കളക്ടറേറ്റിന് സമീപമുള്ള ഹോട്ടൽ ക്രിസോബറിൽ ഓഡിറ്റോറിയത്തിൽ വച്ച് “കോവിഡ് പ്രാട്ടോക്കോൾ അനുസരിച്ച് ആണ് പ്രത്യേകം സംഘടിപ്പിക്കുന്ന പുണ്യ ദർശനം പരിപാടി നടത്തുക. പുണ്യ ദർശനം ഗ്രൂപ്പ് ഉപദേശകസമിതി ഉപാദ്ധ്യക്ഷൻ ശ്രീ. അമ്പലപ്പുഴ രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷതവഹിക്കും. സ്വീകരണ സമ്മേളനവും സമാദരണ സഭയും കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർ, അഡ്വ.എം.രാജഗോപാലൻ നായർ, കെ.ആർ. ഭാസ്കരൻപിള്ള എന്നിവരെ അദ്ദേഹം ആദരിക്കും. ഈ ചടങ്ങിൽ വെച്ച് പുണ്യദർശനം കുടുബത്തിന്റെ ആഭിമുഖ്യത്തിൽ പുതുതായി ആരംഭിക്കുന്ന ‘പുണ്യദർശനം ടി.വി യുടെ ലോഗോ പ്രകാശനവും ഡോ.എൻ.ജയരാജ് നിർവ്വഹിക്കും. പരിപാടിയുടെ തത്സമയ ദൃശ്യങ്ങൾ തത്വമയി ടിവി യിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്.

Meera Hari

Recent Posts

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

37 mins ago

പ്രധാനമന്ത്രിയെ വെല്ലുവിളിക്കാൻ പോയ ലോക മാദ്ധ്യമങ്ങൾക്കെല്ലാം സ്വയം തിരുത്തേണ്ടി വരും

മത സ്വാതന്ത്ര്യം വേണം, കെജ്‌രിവാളിനെതിരെ അന്വേഷണം പാടില്ല ! വിചിത്ര നിലപാടുമായി അമേരിക്ക ചുറ്റിക്കറങ്ങുന്നത് എന്തിന് ?

45 mins ago

24 മുനിസിപ്പാലിറ്റികൾക്കുള്ള കേന്ദ്ര ഫണ്ട് താൽക്കാലികമായി തടഞ്ഞു

കണക്ക് നൽകാതെ ഒളിച്ചു കളിച്ച് കേരളം ! മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രയിലും

55 mins ago

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം; അവസാനം മുട്ടുമടക്കുന്നു! ഒത്തുതീര്‍പ്പിന് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…

2 hours ago